ത്രിരാഷ്ട്ര സഖ്യമെന്ന പേരില്‍ മേഖലയില്‍ ആണവയാധുങ്ങള്‍ സംഭരിക്കുന്ന സമീപനമാണ് അമേരിക്ക നടത്തുന്നതെന്ന ആരോപണവുമായി ചൈന. ആണവശക്തികള്‍ ഗൂഢലക്ഷ്യത്തോടെ ഒന്നിക്കുന്നതിന്റെ അപകടകരമായ ഉദാഹരണമാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ത്രിരാഷ്ട്ര രൂപീകരണത്തിലൂടെ നടന്നിരിക്കുന്നതെന്നും ചൈന ആരോപിച്ചു.

ഐക്യരാഷ്ട്ര സഭയിലെ ചൈനീസ് പ്രതിനിധിയാണ് ത്രിരാഷ്ട്ര സഖ്യത്തിനെതിരെ ആരോപണങ്ങളുന്നയിച്ചത്. ബ്രിട്ടനേയും ഓസ്ട്രേലിയയേയും ആണവായുധ വാഹകരാക്കി അമേരിക്ക നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. തികച്ചും സങ്കുചിതവും ശീതയുദ്ധകാലത്തെ മനോഭാവവുമാണ് അമേരിക്ക പുലര്‍ത്തുന്നതെന്നും ചൈന വിമര്‍ശിച്ചു.

അതേസമയം തിരാഷ്ട്ര സഖ്യരൂപീകരണം ചൈനയ്ക്ക് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. സെപ്തംബര്‍ 15നാണ് അമേരിക്കയുടെ നേതൃത്വത്തില്‍ പസഫിക്കിനേയും അറ്റ്ലാന്റിക്കിനേയും ബന്ധപ്പെടുത്തി ത്രിരാഷ്ട്ര സഖ്യം രൂപീകരിച്ചത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here