പി പി ചെറിയാന്‍

ഒഹായോ: ഹെയ്ത്തിയില്‍ പതിനേഴ് യു.എസ് ക്രിസ്ത്യന്‍ മിഷനറിമാരെ തട്ടിക്കൊണ്ടു പോയതായി ഒഹായോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ എയ്ഡ് മിഷനറീസിന്റെ സന്ദേശത്തില്‍ പറയുന്നു. പതിനേഴില്‍ ഒരാള്‍ കനേഡിയന്‍ പൗരനാണ്. ശനിയാഴ്ച ഓര്‍ഫനേജില്‍ നിന്നും പുറത്തു വരികയായിരുന്ന ഇവരെ ഹെയ്ത്തിയിലെ ഗുണ്ടാ സംഘങ്ങളാണ് തട്ടിക്കൊണ്ടുപോയതെന്ന് ഈ സംഭവത്തെക്കുറിച്ച് വ്യക്തമായ അറിവ് ലഭിച്ച ക്രിസ്ത്യന്‍ എയ്ഡ് മിഷനറീസ് സംഘടനാ നേതാക്കള്‍ പറഞ്ഞു.

മിഷനറിമാര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ നേതാക്കള്‍ അപലപിച്ചു. ഹെയ്ത്തിയിലെ യു.എസ് എംബസിയുമായി മിഷന്‍ ഫീല്‍ഡ് ഡയറക്ടര്‍ ബന്ധപ്പെട്ടിരുന്നെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ഇവര്‍ അറിയിച്ചു. തട്ടിക്കൊണ്ടുപോകല്‍ സംഭവത്തെക്കുറിച്ചു അറിവ് ലഭിച്ചതായി യു.എസ് ഗവണ്മെന്റ് സ്പോക്സ് പേഴ്‌സണ്‍ പറഞ്ഞു. വിദേശങ്ങളില്‍ കഴിയുന്ന യു.എസ് പൗരന്മാരുടെ സുരക്ഷ ഉറപ്പിക്കുന്നതിന് മുന്തിയ പരിഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചു മിഷനറിമാരും ഏഴു സ്ത്രീകളും അഞ്ചു കുട്ടികളുമാണ് തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍ ഇതില്‍ ഒരാള്‍ കനേഡിയന്‍ പൗരനാണെന്ന് സംഘടന അറിയിച്ചു. ഹെയ്ത്തിയില്‍ ഈയ്യിടെ അഞ്ചു പുരോഹിതരെയും രണ്ടു കന്യാസ്ത്രീകളെയും തട്ടികൊണ്ടു പോയിരുന്നു. 2021 ല്‍ മാത്രം 328 പേരെയാണ് ഗുണ്ടാസംഘങ്ങള്‍ തട്ടികൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് മിഷനറീസ് സംഘടന അഭ്യര്‍ത്ഥിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here