പി പി ചെറിയാന്‍

സ്മിത്ത് കൗണ്ടി (ടെക്സസ്): ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു ആശുപത്രിയില്‍ കഴിഞ്ഞിരുന്ന നാല് രോഗികളെ സിറിഞ്ചില്‍ വായു നിറച്ച് കുത്തിവച്ച് കൊലപ്പെടുത്തിയ കേസ്സില്‍ ടെയ്‌ലറില്‍ നിന്നുള്ള നേഴ്സ് വില്യം ജോര്‍ജ് ഡേവിഡ് (37) കുറ്റക്കാരനാണെന്ന് സ്മിത്ത് കൗണ്ടി ജൂറി ഒക്ടോബര്‍ 19 ചൊവ്വാഴ്ച വിധിച്ചു. 2017- 2018 കാലഘട്ടത്തില്‍ ക്രിസ്റ്റസ് ട്രിനിറ്റി മദര്‍ ഫ്രാന്‍സിസ് ഹോസ്പിറ്റലില്‍ ആയിരുന്നു സംഭവം.

ജോണ്‍ ലഫ്രട്ടി, റൊണാള്‍ഡ് ക്ലാര്‍ക്ക്, ക്രിസ്റ്റഫര്‍ ഗ്രീന്‍വെ, ജോസഫ് കലീന എന്നിവരാണ് ന്യുറോളജിക്കല്‍ പ്രോബ്ലം മൂലം മരണപ്പെട്ടത്. വായു കുത്തിവച്ചതിനെ തുടര്‍ന്ന് തലച്ചോറിന് സംഭവിച്ച തകരാറാണ് ഇവരുടെ മരണത്തില്‍ കലാശിച്ചത്. വിചാരണക്കിടയില്‍ ഡോ.വില്യം യാര്‍ബോറോ (ഡാളസിലെ പ്രസിദ്ധ പള്‍മനോളജിസ്റ്) എങ്ങനെയാണ് വായു കുത്തിവച്ചാല്‍ രോഗി മരിക്കുകയെന്ന് ജൂറിക്ക് വിശദീകരിച്ചു.

പ്രതിയുടെ അറ്റോര്‍ണി ശക്തമായ വാദമുഖം ഉന്നയിച്ചു. തന്റെ കക്ഷി ഇവരുടെ മരണസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നുവെന്നത് മാത്രമാണ് ഇയാള്‍ക്കെതിരെ കേസ്സെടുക്കാന്‍ കാരണമെന്ന് അറ്റോര്‍ണി പറഞ്ഞു. പ്രോസിക്യൂട്ടര്‍ പറഞ്ഞത് ഡേവിഡ് മാത്രമാണ് നാല് പേരുടെയും മരണത്തിന് ഉത്തരവാദിയെന്നാണ്. ശിക്ഷ കോടതി പിന്നീട് വിധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here