സിനിമാ ചിത്രീകരണത്തിനിടെ നായക നടന്റെ കയ്യിലെ തോക്കില്‍ നിന്നും വെടിയേറ്റ് സിനിമാറ്റോഗ്രഫര്‍ ഹലൈന ഹച്ചിസ് മരിച്ചു. ‘റസ്റ്റ്’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്‍ അലെക് ബോല്‍ഡ്വന്നിന്റെ തോക്കില്‍ നിന്ന് വെടിയേറ്റാണ് സിനിമാറ്റോഗ്രഫര്‍ മരിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ ജോയലിനും വെടിയേറ്റിരുന്നു.

ഗുരുതരമായി പരുക്ക് പറ്റിയ ജോയല്‍ ക്രിസ്റ്റസ് സെന്റ് വിന്‍സെന്റ് റീജിയനല്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. ചിത്രീകരണം നടക്കുന്നതിനിടെ സമീപത്തുണ്ടായ സിനിമോട്ടോഗ്രാഫര്‍ക്ക് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here