സവോളയില്‍ നിന്നും ബാക്ടിരീയ പടര്‍ന്ന് യുഎസിലെ 37 സംസ്ഥാനങ്ങളിലെ 650 പേര്‍ ചികിത്സയിലെന്ന് യുഎസ് ആരോഗ്യ വിഭാഗം. കൂടുതല്‍ ഗുരുതരാവസ്ഥയിലുള്ള 129 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സവോളയില്‍ നിന്ന് പടര്‍ന്ന സാല്‍മൊണെല്ല ബാക്ടീരിയ ബാധയെ തുടര്‍ന്നാണ് ആളുകള്‍ രോഗബാധിതരായതെന്ന് രോഗ നിയന്ത്രണ പ്രതിരോധ വിഭാഗം അധിക്യതര്‍ അറിയിച്ചു.

നിലവില്‍ ബാക്ടീരിയ ബാധയെത്തുടര്‍ന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടെക്സസിലും ഒക്ലഹോമയിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെക്സിക്കോയിലെ ചിഹുവാഹുവയില്‍ നിന്ന് ഇറക്കുമതി ചെയ്ത മുഴുവന്‍ ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളി എന്നിവയിലാണ് സല്‍മോണല്ലോ സാന്നിധ്യം കണ്ടെത്തിയത്.

യുഎസില്‍ പ്രോസോഴ്സ് ഇന്‍കോര്‍പ്പറേഷന്‍ കമ്പനിയാണ് ഈ സവോള വിതരണം ചെയ്തത്. ഓഗസ്റ്റ് മാസം അവസാനമാണ് ഈ സവോള വിതരണം ചെയ്തിരുന്നത്. അതിനാല്‍ത്തന്നെ ഇപ്പോഴും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും സവോള ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ചിഹുവാഹുവയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളി എന്നിവ വിതരണം ചെയ്യരുതെന്നും സ്റ്റിക്കറോ പാക്കേജിംഗോ ഇല്ലാത്ത ഉളളികള്‍ ഉപയോഗിക്കരുതെന്നും അധിക്യതര്‍ നിര്‍ദ്ദേശം നല്‍കി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here