ചരിത്രത്തിലാദ്യമായി ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആശംസകളോടെ ദീപാലംകൃതമായി എന്ന പ്രത്യേകതയുള്ള ദീപാവലിയാണ് ഇത്തവണ കടന്നുപോയത്. ഇന്ത്യന്‍ ഉത്സവങ്ങളുടെ നിറച്ചാര്‍ത്തുകളും ദീപാലങ്കാരങ്ങളും ഏറ്റെടുത്തുകൊണ്ടാണ് ന്യൂയോര്‍ക്ക് നഗരം ഇത്തവണ ദീപാവലിയാഘോഷിച്ചത്. ഇന്ത്യന്‍ വംശജരും ജനപ്രതിനിധികളും നേതൃത്വം കൊടുത്ത പരിപാടിയില്‍ ന്യൂയോര്‍ക്കിലെ അമേരിക്കന്‍ ജനപ്രതിനിധികളും വ്യവസായികളും മറ്റ് നിരവധി സാധാരണക്കാരുമടക്കം പങ്കുചേര്‍ന്നു.

അമേരിക്കയിലെ പ്രശസ്ത ഗായികയും നടിയുമായി മില്‍ബെന്‍ അമേരിക്കയുടെ ദേശീയ ഗാനം ആലപിച്ചാണ് ഇന്ത്യന്‍ വംശജര്‍ക്കൊപ്പം ദീപാവലി ആഘോഷത്തില്‍ പങ്കാളിയായത്. എല്ലാവര്‍ക്കുമൊപ്പം ഓം ജയ് ജഗദീശ ഹരേ എന്ന ആരതി മന്ത്രവും ഉച്ചരിച്ചും താളം പിടിച്ചും നൃത്തം ചവിട്ടിയും അമേരിക്കന്‍ സമൂഹം ദീപാവലിയെ ആഘോഷമാക്കി.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here