പരുപരുത്ത പാറക്കെട്ടിലൂടെ ഉരഞ്ഞുനീങ്ങിയിട്ടും തന്റെ ലെഗ്ഗിംഗ്‌സിന് ഒരു പോറല്‍ പോലും പറ്റിയില്ലെന്ന് പറഞ്ഞുകൊണ്ടുള്ള യുവതിയുടെ റിവ്യൂ വൈറലാകുന്നു. ആമസോണ്‍ സൈറ്റിലാണ് യുവതി താന്‍ വാങ്ങിയ ലെഗ്ഗിംഗ്‌സിനെക്കുറിച്ച് റിവ്യൂ എഴുതിയിരിക്കുന്നത്. താന്‍ ഇതേ ലെഗ്ഗിംഗ്‌സിന്റെ എല്ലാ കളറുകളും വാങ്ങാന്‍ ആലോചിക്കുന്നതായും യുവതി റിവ്യൂവില്‍ എഴുതിയിട്ടുണ്ട്.

പാറക്കെട്ടുകളില്‍ നിന്ന് നിരങ്ങിവീഴുന്ന തന്റെ ചിത്രത്തോടൊപ്പമാണ് യുവതി റിവ്യൂ എഴുതിയിരിക്കുന്നത്. മണിക്കൂറുകള്‍ക്കകം വൈറലായ റിവ്യൂവിന് 15,640 ഉപയോക്താക്കള്‍ സഹായകരം എന്ന് പ്രതികരണം നല്‍കി. ഇതേ കമന്റ് യുവതി ട്വിറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റിന് 400,000 ലൈക്കുകള്‍ ആണ് ലഭിച്ചത്.

ഇത്ര ശക്തമായ ഒരു അവലോകനം നല്‍കിയതിന് കമ്പനി അവള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യ ലെഗ്ഗിംഗ്‌സ് നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. യുവതിയുടെ ഈ അവലോകനം മറ്റ് ആമസോണ്‍ ഉപയോക്താക്കളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്നും ഇത്ര സ്‌ട്രോങ്ങായ റിവ്യൂ വേറാരും എഴുതിയിട്ടുണ്ടാവില്ലെന്നും പലരും കമന്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here