
സിജോയ് പറപ്പള്ളിൽ
ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി “റൊസാരിയം-2021” എന്ന പേരിൽ ഓൺലൈൻ ജപമാലാ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ ബെറ്റ്സി കിഴക്കേപ്പുറം ന്യൂ ജേഴ്‌സി ഒന്നാം സ്ഥാനവും പ്രിയാ മൂലേപ്പറമ്പിൽ റോക്‌ലാൻഡ് രണ്ടാം സ്ഥാനവും ആൻമരിയാ കൊളങ്ങായിൽ ന്യൂ ജേഴ്‌സി, ജോസഫ് ചാഴികാട്ട് റ്റാമ്പാ, ബെനീറ്റ കിഴക്കേപ്പുറം ന്യൂ ജേഴ്‌സി എന്നിവർ മൂന്നാം സ്ഥാനവും നേടി.
മിഡിൽ സ്‌കൂൾ വിഭാഗത്തിൽ ജോർജ് പൂഴിക്കുന്നേൽ റ്റാമ്പാ, ജേക്കബ് മൂലേപ്പറമ്പിൽ റോക്‌ലാൻഡ്, ജെയിംസ് കുന്നശ്ശേരി ചിക്കാഗോ എന്നിവർ ഒന്നാം സ്ഥാനവും ഇസബെൽ വേലികെട്ടേൽ സാൻഹുസേ, ജൂലിയാൻ നടകുഴിക്കൽ എന്നിവർ രണ്ടാം സ്ഥാനവും നേടി. ആദിത്യാ വാഴക്കാട്ട് ന്യൂ ജേഴ്‌സി, സേറാ കള്ളികാട്ട് ഡാളസ്, സാന്ദ്ര കുന്നശ്ശേരി ചിക്കാഗോ, അയോണ മറ്റത്തികുന്നേൽ ചിക്കാഗോ, മരിയൻ കരികുളം ചിക്കാഗോ, റോൺ കള്ളികാട്ട് ഡാളസ്, അൽഫോൻസ് താന്നിച്ചുവട്ടിൽ ഹൂസ്റ്റൺ, ആബേൽ വള്ളിപ്പടവിൽ ലോസ് ആഞ്ചലസ്, അലക്സാ കരികുളം ചിക്കാഗോ എന്നിവർ മൂന്നാം സ്ഥാനം പങ്കുവെച്ചു.