ന്യൂജേഴ്സിയിലെ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് (ഇസിഎഫ്എന്‍ജെ) നേതൃത്വത്തില്‍ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ 2022 ജനുവരി 9ന് ഞായറാഴ്ച നടക്കും. വൈകുന്നേരം 4 മണി മുതല്‍ 7മണി വരെ ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ സ്‌കൂളിലാണ് പരിപാടി നടക്കുന്നത്. റവ. ഡോ. ഐസക് മാര്‍ ഫിലോക്‌സിനോസ് എപിസ്‌കോപാ ചടങ്ങില്‍ മുഖ്യാതിഥിയാകും.

പങ്കെടുക്കാനാഗ്രഹിക്കുന്ന ഇടവകകള്‍ പരിപാടിയുടെ വിശദാംശങ്ങള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് എക്‌സിക്യുട്ടീവ് കമ്മിറ്റി അറിയിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 26ന് മുന്‍പ് നല്‍കണം. ക്രിസ്മസ് പരിപാടി അവതരിപ്പിക്കുന്നതിന് ഓരോ ഇടവകയ്ക്കും പത്ത് മിനുട്ടാണ് സമയം അനുവദിക്കുക. പരിപാടിക്ക് ശേഷം അത്താഴ വിരുന്ന് ഉണ്ടാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here