കാലിഫോര്‍ണിയയില്‍ സാന്‍ജോസ് ജ്വല്ലറിയില്‍ അതിക്രമിച്ച് കയറി മോഷണം നടത്തി നാലംഗ സംഘം. മുഖംമൂടി ധരിച്ച നാലുപേര്‍ ജ്വല്ലറി അടിച്ചു തകര്‍ത്ത് അകത്ത് കയറിയതിനു ശേഷം സ്വര്‍ണ്ണം മോഷ്ടിക്കുകയായിരുന്നു. ഈസ്റ്റ്‌റിഡ്ജ് മാളിലെ ക്വിക്ക് സര്‍വീസ് ജ്വല്ലറിയിലാണ് മോഷണം നടന്നത്. പോലീസിന് ഇതുവരെയും ആരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല.

അതേസമയം സംഭവത്തില്‍ ജ്വല്ലറി ജീവനക്കാരില്‍ ആര്‍ക്കും പരുക്കുകളൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു. രണ്ടാഴ്ച മുമ്പ്, സാന്‍ ഫ്രാന്‍സിസ്‌കോ-ഏരിയ നോര്‍ഡ്‌സ്ട്രോമില്‍ മോഷണം നടന്നിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ ഡോളര്‍ സാധനങ്ങളാണ് അന്ന് മോഷ്ടിക്കപ്പെട്ടത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ലൂയിസ് വിറ്റണ്‍ സ്റ്റോറില്‍ മോഷണം നടന്നു.

നാല്‍പത് പേരടങ്ങുന്ന സംഘമാണമ് അന്ന് ഷോപ്പില്‍ അതിക്രമിച്ചു കയറിയത്. അതിനു ശേഷം ലോസ് ഏഞ്ചല്‍സ്-ഏരിയയിലെ ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍ അതിക്രമിച്ചു കയറിയ ഗുണ്ടാസംഘം 25,000 ഡോളറിന്റെ സാധനങ്ങളാണ് മോഷ്ടിച്ച് കടന്നു കളഞ്ഞത്. ചിക്കാഗോയിലും സമാനമായ മറ്റ് വലിയ മോഷണങ്ങള്‍ നടന്നിട്ടുണ്ട്. ഓണ്‍ലൈനില്‍ ഓഫര്‍ പ്രൈസില്‍ വില്‍ക്കുന്ന വസ്തുക്കള്‍ മോഷ്ടിക്കാന്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നഒരു ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നടന്ന അക്രമ സംഭവങ്ങളും മോഷണങ്ങളും അതിന്റെ ഭാഗമാണെന്ന് കരുതുന്നതായും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here