വിമാനത്തില്‍ യാത്രക്കാരിയായ യുവതി പൂച്ചയെ മുലയൂട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ന്യൂയോര്‍ക്കിലെ സിറാക്കൂസില്‍ നിന്ന് ജോര്‍ജിയയിലെ അറ്റ്ലാന്റയിലേക്കുള്ള യാത്രയ്ക്കിടെ ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തിലാണ് യാത്രക്കാരിയായ യുവതി പൂച്ചയെ മുലയൂട്ടിയത്. ഫ്ലൈറ്റ് അറ്റന്‍ഡന്റായ ഐന്‍സ്ലി എലിസബത്താണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

യുവതിയുടെ കയ്യിലുള്ളത് ഒരു കുട്ടിയാണെന്നാണ് തങ്ങള്‍ ആദ്യം വിചാരിച്ചതെന്ന് ഐന്‍സ്ലി പറഞ്ഞു. തുണിയില്‍ പൊതിഞ്ഞ് മടിയില്‍ കിടത്തി ഫീഡ് ചെയ്യുകയായിരുന്നു. എന്നാല്‍ വളരെ അടുത്ത് നിന്ന് കണ്ടപ്പോഴാണ് രോമമില്ലാത്ത പ്രത്യേക തരം പൂച്ചയാണ് യുവതിയുടെ കയ്യിലുള്ളതെന്ന് മനസ്സിലായത്. യാത്രക്കാര്‍ പലരും ഈ ദൃശ്യം ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ തങ്ങള്‍ യുവതിയോട് ഫീഡ് ചെയ്യുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നും ഐന്‍സ്ലി പറഞ്ഞു.

എന്നാല്‍ എയര്‍ഹോസ്റ്റ് പറഞ്ഞത് കേള്‍ക്കാന്‍ യുവതി തയ്യാറായില്ല. അവര്‍ മുലയൂട്ടുന്നത് തുടര്‍ന്നുവെന്നും ഫ്‌ളൈറ്റ് അറ്റന്‍ഡേര്‍സിന്റെ അഭ്യര്‍ത്ഥന അവഗണിച്ചുവെന്നും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേത്തുടര്‍ന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡേര്‍സ് ‘റെഡ് കോട്ട്’ ടീമിന്റെ സഹായം തേടുകയും അവര്‍ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു.

പിന്നീട് വിമാനം അറ്റ്‌ലാന്‍ഡയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ പോലീസ് എത്തി യുവതിയെ അറസ്റ്റ് ചെയ്തു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here