പാമ്പുകളെ ഒഴിവാക്കാന്‍ വീടിനുള്ളില്‍ പുകയിട്ട് ഉടമ. കനല്‍ കത്തി തീയായി ഒടുവില്‍ വീടു മുഴുവന്‍ കത്തി നശിച്ചു. മേരിലാന്റിനടുത്തുള്ള ഒരു വീട്ടുടമയാണ് പാമ്പുകളെ ഒഴിവാക്കാന്‍ വീടിനുള്ളില്‍ കല്‍ക്കരി പുകച്ചത്. കല്‍ക്കരി പുകച്ചതിനു സമീപത്ത് പെട്ടന്ന് തീപിടിക്കുന്ന വസ്തുക്കളാണ് ഉണ്ടായിരുന്നത്. ഇവയിലേക്ക് തീ പടര്‍ന്ന് വീടു മുഴുവന്‍ കത്തി നശിക്കുകയായിരുന്നു.

നാശനഷ്ടങ്ങള്‍ക്ക് ഒരു മില്യണ്‍ ഡോളറിലധികം (7.52 കോടി രൂപ) ചിലവ് വരുമെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1.8 മില്യണ്‍ ഡോളറിന് (13.55 കോടി രൂപ) അടുത്തിടെയാണ് ഇദ്ദേഹം വീട് വാങ്ങിയത്. വീട്ടുടമയും ഇവിടെ മുന്‍പ് താമസിച്ചിരുന്ന വാടകക്കാരും പാമ്പുകളുടെ ശല്യം മൂലം ദുരിതത്തിലായിരുന്നു. ഇതേത്തുടര്‍ന്നാണ് പാമ്പുകളെ പുകച്ച് പുറത്തു ചാടിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അത് ദുരന്തത്തിലാണ് അവസാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here