(പി. പി. ചെറിയാൻ)
 
ന്യൂ ജേഴ്‌സി: വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജിയുടെ നിര്യാണം  മലയാളി സമൂഹത്തിന് തീരാ നഷ്ടമാണെന്ന് അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് പ്രെസിഡന്റുമാരിയായ എൽദോ പീറ്റർ, ജോൺസൻ തലച്ചെല്ലൂർ, വൈസ് ചെയർസ് ഫിലിപ്പ് മാരേട്ട്, ശാന്താ പിള്ളൈ, ഷാനു രാജൻ, മാത്യൂസ് എബ്രഹാം, സന്തോഷ് പുനലൂർ, സെസിൽ ചെറിയാൻ, ശോശാമ്മ ആൻഡ്രൂസ്, ആലിസ് മഞ്ചേരി, മേരി  ഫിലിപ്പ്, താരാ സാജൻ, ബെഡ്‌സിലി, ജെയ്സി ജോർജ്, അഡ്വൈസറി ചെയർമാൻ ചാക്കോ കോയിക്കലേത് മുതലായ റീജിയൻ ഭാരവാഹികൾ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
 
ഗ്ലോബൽ ചെയർമാൻ, ഹാജിക്ക എന്ന് സ്നേഹത്തോടെ താൻ  വിളിക്കുന്ന ഡോക്ടർ പി. എ.  ഇബ്രാഹീം കറകളഞ്ഞ വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു എന്നും വര്ഷങ്ങളായി താനുമായി ഉണ്ടായിരുന്ന ബന്ധത്തെപ്പറ്റി വികാര നിർഭരമായ ഭാഷയിൽ ലേഖകനോട് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാല പിള്ള പ്രതികരിച്ചു. വേൾഡ് മലയാളി കൗൺസിലിന് മാത്രമല്ല ഗൾഫ് മുതൽ ഇന്ത്യ വരെ പറന്നു കിടക്കുന്ന വ്യാപാര ശൃംഖലക്കും മലയാളി സമൂഹത്തിനും ഒരു പിതാവിനെ പോലെ കരുതാവുന്ന നേതാവിനെ ആണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
 
വേൾഡ് മലയാളി കൗൺസിൽ വിവിധ റീജിയനുകൾ തങ്ങളുടെ അനുശോചന സന്ദേശങ്ങൾ കുടുമ്പത്തിനു കൈമാറി. ഒപ്പം ലോകം എമ്പാടുമുള്ള വേൾഡ് മലയാളി കൗൺസിൽ പ്രൊവിൻസുകൾ, ഭാരവാഹികൾ വാട്ട്സ് ആപ്പ് മുതൽ, ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റെർ മുതലായ സോഷ്യൽ മീഡിയകൾ വഴി അനുശോചന സന്ദേശങ്ങൾ ഓഴുകി.
 
സൂര്യൻ അസ്തമിക്കുമ്പോൾ പ്രകാശത്തിന്റെ കൈത്തിരികളുമായി അനേക നക്ഷത്രങ്ങൾ ആകാശത്തിൽ പ്രത്യക്ഷപ്പെടുന്നതുപോലെ വേൾഡ് മലയാളി കൗൺസിലിനെ നയിക്കുവാൻ ഹാജിക്ക കാട്ടിയ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാർഗത്തിൽ അനേക യുവ നേതാക്കൾ മുമ്പോട്ടു വരണമെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് (ഓർഗനൈസഷൻ ഡെവലൊപ്മെന്റ്) ശ്രീ പി. സി. മാത്യു ദുഃഖത്തിൽ കുതിർന്ന സ്വരത്തിൽ അഭ്യര്ത്ഥിച്ചു. നിഷ്കളങ്ക ഹൃദയത്തോടെ പ്രവർത്തിച്ച വ്യാപാരിയും, സാമൂഹ്യ സേവകനും ആശ്രിതർക്കും ആലംബ ഹീനർക്കും ഒരു അത്താണിയും ആയിരുന്നു ഹാജിക്ക എന്ന് പി. സി. പറഞ്ഞു.
 
ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ ദുബായിൽ നിന്നുമുള്ള ശ്രീ ജോൺ മത്തായി തന്റെ ആത്മാർത്ഥ സുഹൃത്തിനെ ആണ് നഷ്ട്ടപ്പെട്ടിരിക്കുന്നത് എന്നും ഒരു കറകളഞ്ഞ വിശ്വാസിയും ബിസിനസുകാരനും, പിതാവും മാർഗ ദർശിയും ആയിരുന്നു ഹാജിക്ക എന്ന് അനുസ്മരിച്ചു. അദ്ദേഹത്തെ പറ്റിയുള്ള ഓർമ്മകൾ തനിക്ക് എന്നും മധുരിക്കുന്നവുമെന്നു ജോൺ മത്തായി പറഞ്ഞു.
 
ഗ്ലോബൽ വൈസ് ചെയർ ഡോക്ടർ വിജയ ലക്ഷ്മി ഹാജിക്ക വലിയ ഹൃദയത്തിന്റെ ഉടമ ആയിരുന്നു എന്നും ബിസിനെസ്സിൽ മാത്രമല്ല, വേൾഡ് മലയാളി കൗൺസിലൂടെയും കരുണ്ണ്യ പ്രവർത്തനങ്ങളിലൂടയും തനതായ മുഖ മുദ്ര പതിപ്പിച്ച നേതാവായിരുന്നു എന്ന് പറഞ്ഞു.  ദുബായ് ഭരണാധികാരികൾ ഒന്നടങ്കം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന നേതാവായിരുന്നു ഹാജിക്ക എന്ന് ലേഖകനോട് പറഞ്ഞു.
 
ഡോക്ടർ പി. എ ഇബ്രാഹിമിനെ പോലെ ഒരു നേതാവ് വേൾഡ് മലയാളി കൗൺസിലിന് നഷ്ടമായത് ഒരിക്കലും നികത്താനാവുന്നതല്ല എന്ന്  ജനറൽ സെക്രട്ടറി ജോസഫ് ഗ്രിഗറി, അസ്സോസിയേറ്റ് സെക്രട്ടറി റോണ തോമസ് എന്നിവർ പ്രതികരിച്ചു.  ഹാജിക്കയുടെ ഓർമ്മകൾ വേൾഡ് മലയാളി കൗൺസിലിന് തലമുറ തലമുറയോളം മറക്കാനാവാത്ത വിധം ഉയരത്തിലാണെന്നു ജർമനിയിൽ നിന്നും ഗ്ലോബൽ ട്രഷറർ തോമസ് അറമ്പൻകുടി പറഞ്ഞു.
 

ഡോക്ടർ ഇബ്രാഹിം ഹാജി യുടെ ഓർമകൾക്ക് മുമ്പിൽ പ്രണാമങ്ങൾ അർപ്പിക്കുന്നതിനായി ഈ വരുന്ന 23 നെ അമേരിക്കൻ സെൻട്രൽ സമയം  രാവിലെ 8:30 അനുശോചന യോഗം ചേരുമെന്നും ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here