റിജോ ചെറിയാന്‍

ബെര്‍മിംഗ്ഹാം: അലബാമ സംസ്ഥാനത്തിലെ വിവിധ നഗരങ്ങള്‍ ആയ ബെര്‍മിംഗ്ഹാം, ഹുന്‍ഡ്സ് വില്‍ , മോണ്ട്‌ഗോമറി, മൊബൈല്‍ എന്നിവിടങ്ങളിലേ മലയാളികള്‍ ഒന്നിച്ചു ചേര്‍ന്ന് ക്രിസ്മസ്-പുതുവത്സരആഘോഷപരിപാടികള്‍ നടത്തി. ജേക്കബ് & റാണി വലിയവീട്ടില്‍ ക്രിസ്മസ് ട്രീ തെളിയിച് പരിപാടികള്‍ക്ക്തുടക്കം കുറിച്ചു. ക്രിസ്മസ് കരോളും, കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സീമ & ടീമിന്റെകൈരളി ലാസ്യയുടെ ഡാന്‍സും, രാജേഷ് & ടീമിന്റെ ബെര്‍മിംഗ്ഹാം യുവ ചേതനയുടെ കോമഡി സ്‌കിറ്റുംആകര്‍ഷകമായി.

ലോകം എങ്ങും ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കുന്ന വേളയില്‍ അലബാമ മലയാളികള്ക്ക് ഒത്തു കൂടാന്‍കിട്ടിയ അവസരം ഏറ സന്തോഷകരമായിരുന്നു എന്ന് സംഘാടകന്‍ കൂടിയായ റിജോ ചെറിയാന്‍ അറിയിച്ചു.

ആന്റണി മാത്യൂസ്, ആഷ്ലി മാത്യൂസ്, ഫിന്‍ടോ ആന്റണി , അസ ജോസഫ്, റിജോ ചെറിയാന്‍, അഞ്ചുപ്രസാദ്, ഉഗാന്ധര്‍ കാല്‍വ, ബിന്ദു കുരിയകോസ് എന്നിവര്‍ പരിപാടിയുടെ കണ്‍വീനേഴ്സ് ആയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here