(പി ഡി ജോർജ് നടവയൽ)

ഫിലഡൽഫിയ: ഫിലഡൽഫിയാ മലയാള സാഹിത്യവേദിയുടെ (ലാമ്പ്) 2022-2023 വർഷങ്ങളിലേക്കുള്ള ഭാരവാഹികളായി  പ്രൊഫ. കോശി തലയ്ക്കൽ (പ്രസിഡൻ്റ്),  നീനാ പനയ്ക്കൽ, അശോകൻ വേങ്ങശ്ശേരി, ജോർജ് നടവയൽ, (വൈസ് പ്രസിഡൻ്റുമാർ), അനിതാ പണിക്കർ (സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ (ജോയിൻ്റ് സെക്രട്ടറി), ജോർജ് ഓലിക്കൽ (ട്രഷറാർ) എന്നിവരെ ഐകകൺഠ്യേന തിരഞ്ഞെടുത്തു.

പ്രശസ്ത നോവലിസ്റ്റും ജേണലിസ്റ്റുമായ ചാക്കോ ശങ്കരത്തിലിൻ്റെയും മറ്റു സഹപ്രവർത്തകരുടെയും  ഉത്സാഹത്തിൽ 1985ൽ  സ്ഥാപിച്ചതാണ് ഫിലഡൽഫിയാ മലയാള സാഹിത്യ വേദി. 2017ൽ “ലിറ്റററി അസ്സോസ്സിയേഷൻ ഫോർ മലയാളം ഫിലഡൽഫിയ-ലാമ്പ്” എന്ന ഇംഗ്ളീഷ് പേര് കൂട്ടിച്ചേർത്തു.

മലയാള സഹിത്യത്തിൻ്റെ വികാസ പരിണാമങ്ങൾക്കൊപ്പം നിന്ന്, വിവിധ ശസാഹിത്യ ശാഖകളെക്കുറിച്ച് പഠിക്കുകയും, പ്രഭാഷണങ്ങൾ  സംഘടിപ്പിക്കുകയും, രാജ്യാന്തര സാഹിത്യ മത്സരങ്ങൾ ഏർപ്പെടുത്തുകയുമാണ് ലാമ്പ് ശീലമാക്കിയ പ്രവർത്തന രീതി.  ലാനയുടെയും, ഫൊക്കാനയുടെയും, ഫോമയുടെയും, വേൾഡ് മലയാളി കൗൺസിലിൻ്റെയും, സാഹിത്യ മാദ്ധ്യമങ്ങളായ ജനനി മാസികയുടെയും, ഈ മലയാളി, കേരളാ എക്സ്പ്രസ്സ്, സംഗമം, കേരളാ ടൈംസ്, ആഴ്ച്ചവട്ടം, ജയ് ഹിന്ദ്, മലയാളി മനസ്സ്, മലയാളം വാർത്ത, അക്ഷരം മാസിക, എന്നിങ്ങനെ എല്ലാ അമേരിക്കൻ മലയാള  പ്രസ്ഥാനങ്ങളുമായും സഹകരിച്ചും, തനതായും, ഫിലഡൽഫിയ കേന്ദ്രീകരിച്ച്, നനാ തലങ്ങളിലുള്ള മലയാള ഭാഷാ പ്രവർത്തങ്ങളിൽ ശ്രദ്ധ പുലർത്തുകയാണ്, ലാമ്പിൻ്റെ ലക്ഷ്യം. വിവിധ ദേശങ്ങളിൽ നിന്ന്, സാഹിത്യ രചനകൾ കൊണ്ട് മലയാള ഭാഷയെ സമ്പന്നമാക്കിയ സാഹിത്യകാരന്മാർക്കൊപ്പം,  എഴുത്തുകാരായ പ്രൊഫ. കോശി തലയ്ക്കൽ, ഫാ.എം.കെ.കുര്യാക്കോസ്,  നീനാ പനയ്ക്കൽ, ലൈലാ അലക്സ്, അശോകൻ വേങ്ങശ്ശേരി, അനിതാ പണിക്കർ സോയാ നായർ, ജോർജ് ഓലിക്കൽ, നിമ്മീ ദാസ്, രാജൂ പടയാറ്റി, ഡോ. ആനീ എബ്രാഹം, ജോർജുകുട്ടി ലൂക്കോസ്, ഫീലിപ്പോസ് ചെറിയാൻ, ജോർജ് നടവയൽ  തുടങ്ങിയവർ, ലാമ്പിൽ, വിവിധ സാഹിത്യ വിഷയങ്ങൾ അവതരിപ്പിക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here