കുട്ടികള്‍ക്കുള്ള ഫൈസര്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസിന് അടിയന്തര ഉപയോഗാനുമതി നല്‍കി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ). 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. ഒമിക്രോണ്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസിന് അടിയന്തര ഉപയോഗാനുമതി നല്‍കാനുള്ള തീരുമാനം.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച കുട്ടികള്‍ ബൂസ്റ്റര്‍ ഡോസിനായി വെയ്റ്റ് ചെയ്യേണ്ട സമയപരിധി ആറ് മാസത്തില്‍ നിന്ന് അഞ്ച് മാസമായി കുറച്ചു. 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികളില്‍ വൈറസിനെതിരെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന സംരക്ഷണവുമായി താരതമ്യം ചെയ്യുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ നിസാരമാണെന്ന് ഏജന്‍സി വിലയിരുത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here