2022-ലെ ഏറ്റവും ട്രെന്‍ഡിയായ പേര് കുഞ്ഞിന് നല്‍കിയ അമ്മയ്ക്ക് സോഷ്യല്‍മീഡിയയില്‍ തെറിവിളി. ഇംഗ്ലണ്ടിലെ ഡെവണില്‍ നിന്നുള്ള ജോസി ബാര്‍ണ്‍സ് എന്ന് 27 കാരിയായ യുവതിയാണ് തന്റെ മകന് വ്യത്യസ്ഥമായ പേര് നല്‍കി സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ലൂസിഫര്‍ എന്നാണ് ബാര്‍ണസ് തന്റെ മകന് പേരിട്ടിരിക്കുന്നത്.

ഏഴു മാസമാണ് കുഞ്ഞു ലൂസിഫറിന്റെ പ്രായം. മകന് പേരിട്ട വിവരം ബാര്‍ണസ് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ എല്ലാവരേയും അറിയിച്ചത്. ഇതോടെയാണ് ബാര്‍ണസിനെതിരെ പ്രതിഷേധം ശക്തമായത്. പലരും കമന്റുകളിലൂടെയും മെസേജുകളിലൂടെയും ബാര്‍ണസിനെ തെറി വിളിച്ചു. കുട്ടിയെ പിശാചിനെപ്പോലെ വളര്‍്തതാനാണ് ഇങ്ങനെയൊരു പേരിട്ടതെന്ന് പലരും വിമര്‍സിച്ചു.

ബാര്‍ണസിന്റെ ഉള്ളില്‍ തികച്ചും പൈശാചികതയാണെന്നും അതിനാലാണ് മകന് ലൂസിഫര്‍ എന്ന് പേരിട്ടതെന്നും ആളുകള്‍ കമന്റ് ചെയ്തു. കുഞ്ഞിനേയും ആളുകള്‍ വെറുതെ വിട്ടില്ല. പകരും കുഞ്ഞിനെതിരേയും മോശം കമന്റുകള്‍ ഉപയോഗിച്ചു. എന്നാല്‍ ഇത് സമൂഹത്തെ ബാധിക്കുന്ന കാര്യമല്ലെന്നും തന്റെ തിരഞ്ഞെടുപ്പ് തന്റെ ഇഷ്ടമാണെന്നും ബാര്‍ണസ് പ്രതികരിച്ചു.

കുടുംബാംഗങ്ങള്‍ പലരും കുഞ്ഞിനെ ഇങ്ങനെയൊരു പേര് വിളിക്കാന്‍ കഴിയില്ലെന്ന് വിമര്‍ശിച്ചുവെന്നംു ബാര്‍ണസ് പറഞ്ഞു. എന്നാല്‍ താന്‍ പേര് മാറ്റില്ലെന്നും താനൊരു മത വിശ്വാസിയല്ലെന്നും നിരീശ്വരവാദിയാണെന്നും ബാര്‍ണസ് പറഞ്ഞു. കുഞ്ഞിന് ലൂസിഫര്‍ എന്ന് പേരിട്ടതിന്റെ അര്‍ത്ഥം കുഞ്ഞിനെ പിശാചായി വളര്‍ത്തുക എന്നല്ലെന്നും ബാര്‍ണസ് പറഞ്ഞു.

ആയിരക്കണക്കിന് പേരുകള്‍ താന്‍ നോക്കിയിരുന്നു. അതില്‍ നിന്ന് ഇഷ്ടപ്പെട്ട പേരാണ് സെലക്ട് ചെയ്തത്. ഞാന്‍ അവന്റെ പേര് തിരഞ്ഞെടുത്തപ്പോള്‍, ആളുകള്‍ക്ക് അത് ഇഷ്ടപ്പെടില്ലെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അത് അവരുടെ കാര്യമല്ല,’ അവള്‍ പറഞ്ഞു. ”ഏഴു മാസം പ്രായമുള്ള കുഞ്ഞ് ഒരു പേരിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുകയും ഭീഷണിക്കിരയാകുകയും ചെയ്യുന്നത് വളരെ മോശമാണെന്ന് ഞാന്‍ കരുതുന്നു,” അവള്‍ കൂട്ടിച്ചേര്‍ത്തു, ”അപ്പോഴാണ് സമൂഹമാണ് പ്രശ്നം, നമ്മുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളല്ല എന്ന് നാം ഓര്‍ക്കേണ്ടത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here