കാലിഫോര്‍ണിയയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ മൂന്ന് കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചു കിടക്കുന്ന കുട്ടികളുടെ സമീപത്ത് ഗുരുതരാവ്‌സഥയില്‍ പരുക്കേറ്റ ഒരു സ്ത്രീയേയും കണ്ടെത്തി. ഇവരെ പോലീസ് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ചികിത്സയിലിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

കുട്ടികളുടെ മരണം സംബന്ധിച്ച് യാതൊരു വിവരങ്ങളും ലഭ്യമായിട്ടില്ല. പരുക്കേറ്റ നിലയില്‍ കണ്ട സ്ത്രീ കുട്ടികളുടെ ആരാണെന്നും വ്യക്തമായിട്ടില്ല. എട്ടു വയസ്സില്‍ താഴെയുള്ളവരാണ് മരിച്ച മൂന്ന് കുട്ടികളും. അതേസമയം പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ സ്ത്രീ സ്വയം ആത്മഹത്യാ ശ്രമം നടത്തിയതാണെന്ന് സംശയിക്കുന്നു. കുട്ടികളെ മറ്റാരെങ്കിലും കൊലപ്പെടുത്തിയതാണോ, അതോ സമീപമുണ്ടായിരുന്ന സ്ത്രീ തന്നെ അവരെ കൊലപ്പെടുത്തിയതാണോ എന്ന കാര്യം അന്വേഷിക്കുകയാണ്.

ചികിത്സയിലുള്ള സ്ത്രീ അപകട നില തരണം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ. ഈ സ്ത്രീ കുട്ടികളുടെ അമ്മയാണോയെന്നും കുട്ടികളെ കൊലപ്പെടുത്തി സ്വയം ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോയെന്നും സംശയമുണ്ട്. ഒരു ഫോണ്‍കോള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് മരണം നടന്ന വീട്ടിലെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ പോലീസ് നടത്തിയ വെല്‍നസ് പരിശോധനയ്ക്കിടെയാണ് ലെ ഗ്രാന്‍ഡിലെ വസതിയില്‍ ഭയാനകമായ ദൃശ്യം കണ്ടതെന്ന് മെഴ്സ്ഡ് കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here