യാത്രക്കാരി മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പാതിവഴിയില്‍ വെച്ച് വീമാനം തിരികെ പറത്തി പൈലറ്റ്. മിയാമിയില്‍ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം നടന്നത്. യാത്രാമധ്യേയാണ് പാസഞ്ചേഴ്‌സിലൊരാളായ സ്ത്രീ മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ചത്. ജീവനക്കാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഇവര്‍ മാസ്‌ക് ധരിക്കില്ലെന്ന് വാശി പിടിക്കുകയായിരുന്നു.

ഇതോടെ കാബിന്‍ ക്രൂ വിവരം കോക്ക്പിറ്റിലറിയിച്ചു. ഉടന്‍ തന്നെ വീമാനം തിരികെയെത്തിക്കാന്‍ നിര്‍ദ്ദേശം ലഭിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ണ്ടനിലേക്ക് പോകുകയായിരുന്ന വീമാനം തിരികെ ഫ്‌ലോറിഡയില്‍ത്തന്നെ ഇറക്കിയെന്ന് അധികൃതര്‍ അറിയിച്ചു. അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റാണ് യാത്രക്കാരിയുെട ദുര്‍വാശി കാരണം തിരിച്ചിറക്കിയത്.

ബുധനാഴ്ച രാത്രി 8 മണിക്ക് പുറപ്പെട്ട ഫ്‌ളൈറ്റാണ് ആസൂത്രണം ചെയ്ത അന്താരാഷ്ട്ര യാത്രയില്‍ മാറ്റം വരുത്തിയത്. ഫ്‌ളൈറ്റ് തിരികെ ബോയിംഗ് 777 മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയെന്നും അവിടെ വെച്ച് പോലീസിനെ വിവരമറിയിച്ചുവെന്നും എയര്‍ലൈന്‍ വക്താവ് ലോറ മസ്വിഡാല്‍ അറിയിച്ചു. തങ്ങളുടെ ജീവനക്കാരുടെ പ്രൊഫഷണലിസത്തിന് നന്ദി പറയുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും മസ്വിഡാല്‍ അറിയിച്ചു.

യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടെങ്കിലും പോലീസ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയില്ലെന്ന് സിബിഎസ് മിയാമി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അമേരിക്കന്‍ എയര്‍ലൈനിന്റെ ഇന്റേണല്‍ നോ ഫ്‌ലൈ ലിസ്റ്റില്‍ യാത്രക്കാരിയെ ഉള്‍പ്പെടുത്തിയതായി കമ്പനിയുടെ വക്താവ് പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന 129 യാത്രക്കാരും 14 ക്രൂ അംഗങ്ങളും താല്‍ക്കാലികമായി യുഎസില്‍ കുടുങ്ങി.

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഡാറ്റ അനുസരിച്ച്, ഈ വര്‍ഷം ഇതുവരെ യാത്രക്കാര്‍ പ്രശ്‌നമുണ്ടാക്കിയ 151 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ഇതില്‍ 92 എണ്ണം മാസ്‌കുമായി ബന്ധപ്പെട്ടവയാണ്. അവയില്‍ 32 എണ്ണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. നാല് കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് നടപടി ആരംഭിച്ചതായി ഡാറ്റ കാണിക്കുന്നു. എഫ്എഎയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം 5,981 ഇത്തരം യാത്രാ പ്രശ്‌നങ്ങള്‍ ഉണ്ടായി. ഇതില്‍ 4,290 എണ്ണം മാസ്്കുമായി ബന്ധപ്പെട്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here