വെള്ളം കുടിക്കാനായി മാസ്‌ക് മാറ്റിയതിന് തന്നെ വീമാനത്തില്‍ നിന്ന് പുറത്താക്കിയെന്ന് പരാതിയുമായി സ്ത്രീ രംഗത്ത്. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിനെതിരെയാണ് 68കാരിയായ മെഡോറ ക്ലൈ റീഡിംഗ് പരാതി നല്‍കിയത്. 2021 ജനുവരി 7 ന് വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് പാം ബീച്ചിലേക്കുള്ള യാത്രയ്ക്കിടെയാണ് തന്നെ ഫ്‌ലൈറ്റില്‍ നിന്ന് പുറത്താക്കിയത്.

ബ്രൂക്ലിന്‍ ഫെഡറല്‍ കോടതിയില്‍ പത്ത് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെഡോറ ക്ലൈ റീഡിംഗ് കേസ് ഫയല്‍ ചെയ്തു. ടിക്കറ്റ് എടുത്തപ്പോള്‍ തന്നെ താന്‍ തന്റെ ശാരീരിക അസ്വസ്ഥകളെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും ആരോഗ്യം ശരിയല്ലാത്തതിനാല്‍ ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും മരുന്ന് കഴിക്കണമെന്നും പറഞ്ഞിരുന്നുവെന്നും റീഡിംഗ് പറയുന്നു.

‘ഹൃദയരോഗം, കഠിനമായ ഹൈപ്പോഗ്ലൈസീമിയ, ക്ലോസ്‌ട്രോഫോബിയ എന്നിവയാല്‍ ബുദ്ധിമുട്ടുന്നതായും ബോധക്ഷയം അനുഭവപ്പെടാറുണ്ടെന്നും പറഞ്ഞിരുന്നു. അതിനാല്‍ വിമാനത്തില്‍ തനിക്ക് ഒരു മെഡിക്കല്‍ സൗകര്യം ആവശ്യമാണെന്നും ഏജന്റിനോട് പറഞ്ഞു. ക്യാബിനിന്റെ മുന്‍വശത്ത് ഇരുന്നു ഭക്ഷണം കഴിക്കാനും കുടിക്കാനും അവളുടെ മാസ്‌ക് നീക്കം ചെയ്യാമെന്ന് ജീവനക്കാരന്‍ റീഡിംഗിനോട് പറഞ്ഞു.

എന്നാല്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍, ഗേറ്റ് സൂപ്പര്‍വൈസര്‍ ഇതൊന്നും സാധ്യമല്ലെന്ന് റീഡിംഗിനോട് പറഞ്ഞു. സുരക്ഷാ പരിശോധനയ്ക്ക് ശേഷം പാനീയങ്ങള്‍ വാങ്ങാന്‍ യാത്രക്കാര്‍ക്ക് അനുവാദമുണ്ട്. രക്തത്തിലെ പഞ്ചസാര കുറയുന്നതായി തോന്നിയപ്പോള്‍ ഒരു ഡ്രിങ്ക് വാങ്ങാന്‍ തീരുമാനിച്ചതായി റീഡിംഗ് പറഞ്ഞു, എന്നാല്‍ കയറുന്നതിന് മുമ്പ് അത് ഉപേക്ഷിക്കാന്‍ ഒരു ഗേറ്റ് അറ്റന്‍ഡര്‍ തന്നോട് പറഞ്ഞു. സീറ്റിലിരുന്ന ശേഷം താന്‍ ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനോട് കുറച്ച് വെള്ളം ചോദിച്ചുവെന്നും എന്നാല്‍ എന്തിനാണ് വെള്ളമെന്നും എന്തിനാണ് മരുന്ന് കഴിക്കുന്നതെന്നുമാണ് അവര്‍ തിരികെ ചോദിച്ചത്.

മാസ്‌ക് മാറ്റാന്‍ അനുവദിക്കില്ലെന്നും അതിനാല്‍ വെള്ളം കുടിക്കാന്‍ പറ്റില്ലെന്നുമാണ് അവര്‍ പറഞ്ഞത്. പിന്നീട് വെള്ളം നല്‍കിയ ശേഷം ഒരു സിപ്പ് മാത്രമെടുത്തിട്ട് തിരികെ മാസ്‌ക് വെക്കണം എന്നും പറഞ്ഞു. അതിനിടെ, യാത്രക്കാര്‍ ‘ഭക്ഷണം കഴിക്കുമ്പോഴോ കുടിക്കുമ്പോഴോ ഒഴികെ’ മാസ്‌ക് ധരിക്കണമെന്ന് ഒരു അറിയിപ്പ് വന്നു. എന്നിട്ടും വെള്ളം പൂര്‍ണ്ണമായി കുടിക്കാന്‍ അറ്റന്‍ഡന്റ് അനുവദിച്ചില്ല.

എനിക്ക് വെള്ളം കുടിച്ചേ പറ്റൂവെന്ന് വ്യക്തമാക്കി റീഡിംഗ് വീണ്ടും വെള്ളം കുടിക്കാന്‍ മാസ്‌ക് മാറ്റിയപ്പോള്‍ നിങ്ങള്‍ സംസാരിക്കുകയായിരുന്ന്ു എന്ന് അറ്റന്‍ഡന്റ് വിമര്‍ശിച്ചുവെന്നും ക്രൂ അംഗത്തോട് പരാതിപ്പെട്ട ശേഷം നിങ്ങളുടെ സാധനങ്ങള്‍ എടുക്കുക, നിങ്ങളെ ഈ ഫ്‌ലൈറ്റില്‍ നിന്ന് നീക്കം ചെയ്യുന്നു എന്ന് തന്നോട് പറഞ്ഞുവെന്നും റീഡിംഗ് പറഞ്ഞു.

പത്ത് മില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാരവും ‘വൈദ്യപരമായ കാരണങ്ങളാല്‍ തനിക്ക് മാസ്‌ക് ധരിക്കാന്‍ കഴിയില്ലെന്ന് യാത്രക്കാരന്‍ പറയുമ്പോള്‍, എല്ലാ എയര്‍ലൈനുകളും എയര്‍ കാരിയര്‍ ആക്സസ് ആക്ട് അനുസരിച്ച് യാത്രക്കാര്‍ക്ക് ന്യായമായ സൗകര്യം നല്‍കണമെന്ന് പ്രഖ്യാപിക്കുന്ന വിധിയും റീഡിംഗ് ആവശ്യപ്പെടുന്നു. വിമാനത്തില്‍ മറ്റ് യാത്രക്കാര്‍ ഇതിന് സാക്ഷിയാണെന്നംു ചിലര്‍ ഇത് വീഡിയോയില്‍ പകര്‍ത്തിയിരിക്കാമെന്നും റീഡിംഗിന്റെ അഭിഭാഷകയായ ക്രിസ്റ്റീന ഹ്യൂസര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here