വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്‌ക്കെതിരായ ബലാത്സംഗക്കുറ്റം കോടതി തള്ളി. വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മുന്‍ ഹൈസ്‌കൂള്‍ അധ്യാപികയായ ബെയ്ലി ടര്‍ണറിനെതിരെ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് യുവതിക്കെതിരെ കേസെടുത്തിരുന്നു.

2019 ജനുവരിയില്‍ തന്റെ വീട്ടില്‍ വച്ച് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി 26കാരിയായ ടര്‍ണര്‍ പോലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം ടര്‍ണര്‍ താനുമായി പ്രണയത്തിലായിരുന്ന വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്തു. എപ്പോഴാണ് ഇരുവരും വിവാഹിതരായതെന്ന് വ്യക്തമല്ല. കോടതി രേഖകളില്‍ വിദ്യാര്‍ത്ഥിയുടെ പ്രായം നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

കേസിലെ പരാതിക്കാരനായ വിദ്യാര്‍ത്ഥിയുമായുള്ള പ്രതിയുടെ വിവാഹത്തിന്റെ ഫലമായി പങ്കാളിയുടെ പ്രത്യേകാവകാശത്തിന്റെ സാധ്യത പരിഗണിച്ച് പ്രോസിക്യൂട്ടര്‍മാര്‍ ടര്‍ണറിനെതിരായ കുറ്റം ഉപേക്ഷിച്ചതായി ജോപ്ലിന്‍ ഗ്ലോബ് റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ 2019 ഫെബ്രുവരിയിലെ അറസ്റ്റിന് ശേഷം ടര്‍ണര്‍ സാര്‍കോക്‌സി ഹൈസ്‌കൂളില്‍ നിന്ന് രാജിവച്ചിരുന്നു. അതിനുശേഷം ടീച്ചിംഗ് ലൈസന്‍സ് സറണ്ടര്‍ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here