അമിത വേഗതയില്‍ വന്ന ബിഎംഡബ്‌ള്യു നിയന്ത്രണം തെറ്റി മറിഞ്ഞത് അഞ്ഞൂറടി താഴ്ചയിലേക്ക്. മാന്‍ഹട്ടണിലാണ് ദുരന്തം നടന്നത്. അപ്പര്‍ മാന്‍ഹട്ടനിലെ ആംട്രാക്ക് ട്രെയിന്‍ ട്രാക്കിലേക്കാണ് കാര്‍ വന്നു പതിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ദുരന്തമുണ്ടായത്. അമിതവേഗതയിലായിരുന്നു വാഹനത്തിന് പെട്ടന്ന നിയന്ത്രണം നഷ്‌പ്പെടുകയായിരുന്നു.
ഡ്രൈവറുടെ നിയന്ത്രണത്തില്‍ നില്‍ക്കാതെ വന്നതോടെ ബിഎംഡബ്‌ള്യൂ റോഡില്‍ നിന്ന് അഞ്ഞൂറടി താഴ്ചയില്‍ താഴെ റെയില്‍വേട്രാക്കിലേക്ക് പതിക്കുകയായിരുന്നു. വീഴ്ചയില്‍ കാറിന് തീപിടിച്ചതോടെ യാത്രക്കാര്‍ മരിച്ചു. ഡ്രൈവറും മറ്റൊരു യാത്രക്കാരനുമായിരുന്നു കാറിലുണ്ടായിരുന്നത്. 39കാരനായിരുന്നു യുവാവായിരുന്നു കാറോടിച്ചിരുന്നത്. ഇദ്ദേഹത്തെ ട്രാക്കില്‍ കാറിനു പുറത്തായി ദാരുണമായി മരണപ്പെട്ട അവസ്ഥയില്‍ കണ്ടെത്തി.
കാറിലുണ്ടായിരുന്ന രണ്ടാമത്തെയാളുടെ മൃതദേഹം വാഹനത്തിനകത്ത് നിന്ന് തന്നെയാണ് കണ്ടെടുത്തത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ കത്തിക്കരിഞ്ഞിരുന്നു. പുലര്‍ച്ചെ 1:45 ഓടെ ഹെന്റി ഹഡ്സണ്‍ പാര്‍ക്ക്വേയിലൂടെ തെക്കോട്ട് പോകുകയായിരുന്ന ബിഎംഡബ്ല്യു വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വെസ്റ്റ് 178-ആം സ്ട്രീറ്റിലെ കൈവരി തകര്‍ത്താണ് കാര്‍ അഞ്ഞൂറടി താഴ്ചയിലേക്ക് പതിച്ചത്. വാഹനം ട്രാക്കില്‍ നിന്ന് നീക്കുന്നതു വരെ ട്രെയിന്‍ ഗതാഗതത്തിന് തടസ്സം നേരിടുമെന്ന് ആംട്രാക്ക് പോലീസ് അറിയിച്ചിരുന്നു.