പി ഡി ജോർജ് നടവയൽ


ചിക്കാഗൊ: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA)-യുടെ,  2022-23 ലെ പ്രവർത്തനോദ്ഘാടനം, മാർച്ച് 5 ന്  ശനിയാഴ്ച്ച രാവിലെ 9:30 ന് , (സെൻട്രൽ സ്റ്റാൻഡേഡ് ടൈം) കേരള സാഹിത്യ അക്കാഡമി പ്രസിഡൻ്റ്, കവി സച്ചിദാനന്ദൻ നിർവഹിക്കും. സൂം പ്ലാറ്റ് ഫോമിലാണ് ഉദ്ഘാടന സമ്മേളനം. ലാനാ പ്രസിഡൻ്റ്,  അനിലാൽ ശ്രീനിവാസൻ അദ്ധ്യക്ഷനാകും. സെക്രട്ടറി ശങ്കർ മന, ആമുഖ പ്രസംഗവും ട്രഷറാർ ഗീതാ രാജൻ, സ്വാഗത പ്രസംഗവും നിർവഹിക്കും. വൈസ് പ്രസിഡണ്ട് ജോർജ്ജ് നടവയൽ നന്ദി പ്രകാശിപ്പിക്കും. “പ്രവാസവും സാഹിത്യവും” എന്ന വിഷയത്തിൽ, കവി സച്ചിദാനന്ദൻ, പ്രഭാഷണം  നടത്തും. തുടർന്ന് സംവാദം. ലാനയുടെ മുൻ പ്രസിഡൻ്റുമാർക്കും മാദ്ധ്യമങ്ങൾക്കും   ആദരം സമർപ്പിക്കും. ഡോ. എം എസ് ടി നമ്പൂതിരി, ജോസഫ് നമ്പിമഠം, മനോഹർ തോമസ്, ജോൺ ഇളമത, അബ്രാഹം തോമസ്, വി സി പീറ്റർ നീണ്ടൂർ, അബ്രാഹം തെക്കേമുറി, വാസുദേവ് പുളിക്കൽ, ഷാജൻ ആനിത്തോട്ടം, ജോസ് ഓച്ചാലിൽ, ജോൺ മാത്യൂ, ജോസൻ ജോർജ് എന്നീ ലാനാ മുൻ പ്രസിഡൻ്റുമാരെയാണ് ആദരിക്കുന്നത്. സൂം മീറ്റിങ്ങ് ഐഡി: 882 3135 2962; പാസ് വേഡ്: 085010.

അനിലാൽ ശ്രീനിവാസൻ (പ്രസിഡണ്ട്), ജോർജ്ജ് നടവയൽ (വൈസ് പ്രസിഡണ്ട്), ശങ്കർ മന (ജനറൽ സെക്രട്ടറി), ഷിബു പിള്ള (ജോയിന്റ് സെക്രട്ടറി), ഗീതാ രാജൻ (ട്രഷറർ), ഹരിദാസ് തങ്കപ്പൻ (ജോയിന്റ് ട്രഷറർ), പ്രസന്നൻ പിള്ള (പബ്ലിക്ക് റിലേഷൻസ് ചെയർ), സാമുവൽ യോഹന്നാൻ (പ്രോഗ്രാം കമ്മിറ്റി ചെയർ), കെ. കെ. ജോൺസൺ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം) എന്നിവരാണ് ലാനാ ഭാരവാഹികൾ.

കേരളത്തിൽ നിന്ന് യു എസ് എ. യിലേയ്ക്കും കാനഡ യിലേയ്ക്കും കുടിയേറിപ്പാർത്ത ഭാഷാസ്നേഹികളുടെ ദേശീയ സാഹിത്യ സംഘടനയാണ് ലാന. സ്വതന്ത്ര മതേതര പുരോഗമന കാഴ്ചപ്പാടുള്ള എഴുത്തുകാരും സാഹിത്യാസ്വാദകരും ലാനയിൽ കൂട്ടുകൂടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here