നെബ്രസ്ക്ക : നെബ്രസ്ക്കയിൽ നിന്നുള്ള റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ജെഫ് ഫോർട്ടൻബറി തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിൽ തിരിമറി നടത്തിയതായി  ഫെഡറൽ ജൂറി കണ്ടെത്തി. നൈജീരിയൻ ബില്യനയർ ഗിർബർട്ടിൽ നിന്നും 30,000 ഡോളർ സംഭാവനയായി സ്വീകരിച്ചതു സംബന്ധിച്ചു തെറ്റായ വിവരങ്ങളാണ് കോൺഗ്രസ് അംഗം എഫ്ബിഐക്ക്  കൈമാറിയത്.

ജൂറി വിധി പുറത്തുവന്ന ഉടനെ തന്നെ ഹൗസ് സ്പീക്കറും കലിഫോർണിയായിൽ നിന്നുള്ള അംഗവുമായ നാ‍ൻസി പെലോസിയും (ഡമോക്രാറ്റ്), മൈനോറട്ടി ലീഡറും, കലിഫോർണിയായിൽ നിന്നുള്ള അംഗവുമായ കെവിൻ മെക്കാർത്തിയും (റിപ്പബ്ലിക്കൻ) ജഫ് ഫോർട്ടൻബറിയുടെ രാജി ആവശ്യപ്പെട്ടു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ആരായാലും ഉടൻ രാജിവയ്ക്കണമെന്നാണ് കെവിൻ മെക്കാർത്തി പറഞ്ഞത്.

സ്വന്തം പാർട്ടിയിലെ അംഗമായ ജെഫുമായി ഉടനെ ഇതിനെ കുറിച്ചു ചർച്ച ചെയ്യുമെന്നും കെവിൻ പറഞ്ഞു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ജെഫ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here