ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ കൂട്ടനിസ്‌ക്കാരം നടത്തി ഇസ്ലാം മതവിശ്വാസികള്‍. ഇസ്ലാം സമാധാനപരമായ മതമാണെന്ന് ജനങ്ങളെ അറിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂട്ട നിസ്‌കാരം നടത്തിയതെന്ന് പരിപാടിയുടെ സംഘാടകര്‍ പറഞ്ഞു. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നും സംഘാടകര്‍ പറയുന്നു. എന്നാല്‍ ഇസ്ലാം അക്രമകാരികളും നുഴഞ്ഞുകയറ്റക്കാരുമാണെന്ന തെറ്റായ സന്ദേശമാണ് ഇത് നല്‍കുകയെന്ന പലരും പ്രതികരിച്ചു.

കൂട്ടനിസ്‌ക്കാരത്തിന്റെ പേരില്‍ തിരക്കേറിയ ടൈംസ് സ്‌ക്വയറിലേക്കുള്ള റോഡ് തടഞ്ഞതുമായി ബന്ധപ്പെട്ട് വിശ്വാസികളും ജനങ്ങളുമായി തര്‍ക്കവുമുണ്ടായി. ഇതിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ, തിരക്കേറിയ സ്ഥലത്ത് പ്രാര്‍ത്ഥിക്കുന്നത് മറ്റ് ആളുകള്‍ക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നും കമന്റുകളുയര്‍ന്നു.

ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം 270-ലധികം പള്ളികളുണ്ട്, ആരാധനയ്ക്ക് അനുയോജ്യമായ സ്ഥലങ്ങളുണ്ട്. ഇത് ആവശ്യമില്ല. തങ്ങളുടെ മതം പ്രകടിപ്പിക്കാന്‍ ആളുകളുടെ വഴി തടയാന്‍, ഇസ്ലാം നമ്മെ അത് പഠിപ്പിക്കുന്നില്ല, എന്ന് സംഭവത്തെ വിമര്‍ശിച്ച് യുഎഇ സ്വദേശിയായ ഹസന്‍ സജ്വാനി കമന്റ് ചെയ്തു. ‘ഞാന്‍ ഒരു മുസ്ലീമാണ്, പക്ഷേ ടൈംസ് സ്‌ക്വയറില്‍ പ്രാര്‍ത്ഥിക്കുന്നതിനെ ഞാന്‍ പിന്തുണയ്ക്കുന്നില്ല, എന്നും അദ്ദേഹം കമന്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here