ഓക്‌ലഹോമ : ഓക്‌ലഹോമയിൽ ഗർഭച്ഛിദ്ര നിരോധന ബില്ലിൽ ഗവർണർ കെവിൻ സ്റ്റിറ്റ് ഒപ്പുവച്ചു. ഗർഭച്ഛിദ്ര നിരോധനം ഏറ്റവും ശക്തമായി നടപ്പാക്കുന്ന ടെക്സസിനോടു സമാനമായ നിയമം തന്നെയാണ് ഓക്‌ലഹോമയിലും നടപ്പാക്കുന്നത്.  ഓഗസ്റ്റ്  അവസാനത്തോടെ നിയമം സംസ്ഥാനത്തു നിലവിൽ വരുമെന്നും ഗവർണർ പറഞ്ഞു.

അത്യാവശ്യ സന്ദർഭങ്ങളിൽ, മാതാവിന്റെ ജീവൻ അപകടത്തിലാകുന്ന സന്ദർഭങ്ങളിൽ മാത്രമേ ഗർഭച്ഛിദ്രം നടത്താവു എന്ന കർശന വ്യവസ്ഥയ്ക്കു പുറമെ, ഗർഭച്ഛിദ്ര നടത്തുന്നവർക്ക് 100000 ഡോളർ പിഴയും, പത്തുവർഷം വരെ തടവും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗർഭച്ഛിദ്രത്തിനു വിധേയരാകുന്ന സ്ത്രീകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

നിയമം സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്ന് ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവർ മുന്നറിയിപ്പു നൽകി. 

LEAVE A REPLY

Please enter your comment!
Please enter your name here