പി പി ചെറിയാന്‍

കാന്‍സസ് സിറ്റി: മിസ്സോറി കാന്‍സസ സിറ്റി നോര്‍ത്ത് ഈസ്റ്റ് മിഡില്‍ സ്‌ക്കൂളില്‍ ഏപ്രില്‍ 12ന് പതിനാലുകാരന്റെ കുത്തേറ്റ് സഹപാഠി കൊല്ലപ്പെട്ടു. രാവിലെ 9 മണിയോടെയാണ് സ്‌ക്കൂള്‍ ബാത്ത്‌റൂമില്‍ വെച്ചു പതിനാലുവയസ്സുള്ള മാന്വല്‍ ജെ.ഗുഡ്‌സ്മാന്‍ അതേ പ്രായമുള്ള സഹപാഠിയുടെ കുത്തേറ്റു ഗുരുതരാവസ്ഥയില്‍ കിടക്കുന്നത് മറ്റുള്ള വിദ്യാര്‍ത്ഥികള്‍ കാണുന്നത്.

ഉടനെ പോലീസില്‍ അറിയിച്ചു. രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ത്ഥിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിലേക്ക് നയിച്ചതെന്താണെന്ന് വ്യക്തമല്ല. കൊലപാതകം സംബന്ധിച്ച് പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. ഈ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഫസ്റ്റ് ഡിഗ്രി മര്‍ഡറിനും, ആയുധം അനധികൃതമായി കൈവശം വെച്ചതിനും കേസ്സെടുത്തിട്ടുണ്ട്. പിന്നീട് കുട്ടിയെ ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ പേരില്‍ കുടുംബാംഗങ്ങള്‍ ഗൊ ഫണ്ട് മീ രൂപീകരിച്ചിട്ടുണ്ട്. കാന്‍സര്‍ സിറ്റിയില്‍ 24 മണിക്കൂറില്‍ നടക്കുന്ന നാലാമത്തെ കൊലപാതകമാണിത്.

ചിരിക്കുന്ന മുഖവുമായി എല്ലാ കുട്ടികളുടെയും മുമ്പില്‍ പ്രത്യക്ഷപ്പെടാറുള്ള ഗുഡ്‌സ്മാന്റെ വിയോഗം കൂട്ടുകാര്‍ക്കും അദ്ധ്യാപകര്‍ക്കും താങ്ങാവുന്നതിലേറെയാണെന്ന് സ്‌ക്കൂള്‍ സൂപ്രണ്ട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here