പി പി ചെറിയാൻ 
 
ഡാളസ് :വിദ്യാഭ്യാസ എൻ.ജി.ഒ എഡ്യു മിത്ര ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 30, മെയ് 1 തീയതികളിലായ് ഓൺലൈൻ ഫ്ലാറ്റ് ഫോമിലൂടെ സൗജന്യമായ് ഡിജിറ്റൽ മാർക്കറ്റിംഗ് ട്രൈനിംഗ് ക്ലാസുകൾ നൽകുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തെ പ്രമുഖ വ്യക്തികളാണ് ക്ലാസുകൾ നയിക്കുന്നുത്. താൽപ്പര്യം ഉള്ളവർ  https://www.edumithrafoundation.com/ എന്ന വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്യുക. റജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി 29/4/2022 വൈകുന്നേരം 5മണിക്ക് മുൻപ് വരെ. ഏത് പ്രായക്കാർക്കും പങ്കെടുക്കാം.
 
ലോകം ഡിജിറ്റൽ യുഗത്തിൽ നിന്ന് ഇന്റർനെറ്റ് യുഗത്തിലേക്കും ക്ലൗഡ് കംപ്യൂട്ടിംഗിന്റെ കാലത്തിലേക്കും കടന്നതോടെ സമൂലമായ മാറ്റങ്ങളാണ് മനുഷ്യരുടെ കാഴ്ചപ്പാടിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മാർക്കറ്റിംഗ് രീതികളിലും മാറ്റം അനിവാര്യമാണ്. ഇവിടെയാണ് ഡിജിറ്റൽ മാർക്കറ്റിംഗ് അഥവാ ഇന്റർനെറ്റ് മാർക്കറ്റിംഗിന്റെ പ്രസക്തി.
 
കോവിഡ് മഹാമാരി സമയത്ത് ലോകത്ത് വിജയം നേടിയ പല കമ്പനികളും ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ അവരുടെ സ്ഥാപനം ലോകത്തിനു മുൻപിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഏതൊരു ബിസിനസ്സും തത്സമയം മനസ്സിലാക്കാൻ സാധിക്കുന്നു എന്നതാണ് ഡിജിറ്റൽ മാർക്കറ്റിങ്ങിൻറെ ഒരു മേന്മ.
 
For Registration visit https://www.edumithrafoundation.com/

LEAVE A REPLY

Please enter your comment!
Please enter your name here