പി പി ചെറിയാന്‍

അലബാമ ജയിലില്‍ നിന്നു കൊലക്കേസ് പ്രതിയോടൊപ്പം ഒളിച്ചോടിയ ജയില്‍ ഓഫീസര്‍ സ്വയം വെടി വച്ചു മരിച്ചു. പത്ത് ദിവസം നീണ്ട തിരച്ചിലിനു ഒടുവില്‍ യു എസ് മാര്‍ഷലുകള്‍ നേരിട്ടപ്പോഴാണ് ഇന്ത്യാനയില്‍ വച്ച് വിക്കി വൈറ്റ് പിടികൊടുക്കാതെ സ്വന്തം ജീവന്‍ അവസാനിപ്പിച്ചത്. പ്രതി കേസി വൈറ്റ് പിടിയിലായി. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു എന്നു പൊലീസ് പറഞ്ഞു.

ഇരുവരെയും തേടിയ പോലീസ് വ്യാപകമായി ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. തിങ്കളാഴ്ച്ച ഇവരെ തിരിച്ചറിഞ്ഞ ഒരാള്‍ ഇന്ത്യാനയിലെ ഇവാന്‍സ് വില്ലില്‍ നിന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലിസ് അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയപ്പോഴേക്ക് ഇരുവരും ഒരു കാറില്‍ രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. പിന്നീടു നടന്ന കാര്‍ ചേസിനൊടുവില്‍ അവരുടെ കാറും പൊലിസ് കാറുമായി കൂട്ടിയിടിച്ചപ്പോഴാണ് വിക്കി വൈറ്റ് സ്വയം വെടി വച്ചത്.

കറുത്ത കാഡിലാക്ക് കാറിലാണ് ഇരുവരും രക്ഷപെടാന്‍ ശ്രമിച്ചതെന്നു ഇവാന്‍സ്‌വില്‍ ഷെറീഫ് ഡേവ് വെഡിങ് പറഞ്ഞു. വിക്കിയുടെ പരുക്കുകള്‍ അതീവ ഗുരുതരമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. എത്രത്തോളം എന്നു തീര്‍ച്ചയില്ല. ഇത്രയും ദിവസങ്ങള്‍ അവര്‍ ഇവിടെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാന്‍ ആശുപത്രിയില്‍ വച്ചാണു വിക്കി മരിച്ചത്. അവരാണു കാര്‍ ഓടിച്ചിരുന്നത്.

നേരത്തെ വിക്കിയും കേസിയും ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന ഒരു ഫോഡ് എഫ്-150 കാറിന്റെ ചിത്രം പൊലിസ് പുറത്തു വിട്ടിരുന്നു. ചൊവാഴ്ച്ച ഇവാന്‍സ് വിലിലെ ഒരു കാര്‍ വാഷില്‍ നിന്നെടുത്ത ചിത്രമായിരുന്നു അത്. ഒളിച്ചോടാന്‍ ഒരു ഫോഡ് എഡ്ജ് വാഹനം വാങ്ങുന്നതിനു വ്യാജ രേഖകള്‍ ഉണ്ടാക്കി എന്ന കുറ്റം വിക്കിയുടെ മേല്‍ ചുമത്തിയിരുന്നു. ആ ഓറഞ്ച് കാര്‍ പിന്നീട് ടെനസിയില്‍ ഒരു ഗ്രാമപാതയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

ഏപ്രില്‍ 29 നു ജയിലില്‍ നിന്ന് പാഞ്ഞു മണിക്കൂറുകള്‍ക്കു ശേഷം. കാര് കേടായി എന്നാണ് നിഗമനം. കേസിക്കു മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു അയാളുടെ മുന്‍ അഭിഭാഷക ഡൈല്‍ ബ്രയന്റ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here