മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ട്വിറ്റര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുമെന്ന് ഇലോണ്‍ മസ്‌ക്. ഒരാളെ എന്നന്നേക്കുമായി വിലക്കുന്ന രീതി ധാര്‍മ്മികമായി ശരിയല്ലെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ക്യാപിറ്റോളിലുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന് ട്വിറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ട്രംപിന്റെ ചില പോസ്റ്റുകളാണ് ക്യാപിറ്റോള്‍ ആക്രമണത്തിന് വഴിവെച്ചതെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ട്വിറ്റര്‍ ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

എന്നാല്‍ ട്രംപിനെ ട്വിറ്ററില്‍ നിന്ന് പൂര്‍ണമായി വിലക്കിയ നടപടി പുനപരിശോധിക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. ഫിനാന്‍ഷ്യല്‍ ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു സ്പെയ്സ് എക്സ് സ്ഥാപകനും വ്യവസായിയുമായ മസ്‌കിന്റെ പരാമര്‍ശം. താന്‍ ട്വിറ്റര്‍ ഇതുവരെയും സ്വന്തമാക്കിയിട്ടില്ലാത്തതിനാല്‍ വിലക്ക് നീക്കാന്‍ ഇപ്പോള്‍ തനിക്ക് കഴിയില്ലെന്നും മസ്‌ക് പറഞ്ഞു. ട്വിറ്ററിന്റെ അവകാശം പൂര്‍ണ്ണമായും ഏറ്റെടുത്ത ശേഷം താന്‍ ഇക്കാര്യം ആലോചിക്കും. ഒരാളെ എന്നന്നേയ്ക്കുമായി വിലക്കുന്ന രീതി പുനപരിശോധിക്കുമെന്നും മസ്‌ക് വ്യക്തമാക്കി.

അതേസമയം തന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ചാലും ട്വിറ്ററിലേക്ക് ഇനിയില്ലെന്നാണ് ട്രംപിന്റെ പ്രതികരണം. ട്വിറ്റര്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ സ്വന്തമായി സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങിയാണ് ട്രംപ് ആളുകളുമായി സംവദിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here