ട്വിറ്റര്‍ വാങ്ങുമെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന് 39 ബില്യണ്‍ നഷ്ടമെന്ന് റിപ്പോര്‍ട്ട്. ടെസ്ലയിലെ നിക്ഷേപം ഓഹരിയുടമകളില്‍ പലരും പിന്‍വലിച്ചതാണ് നഷ്ടത്തിന് കാരണമായി പറയുന്നത്. ട്വിറ്ററുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളില്‍ ആണ്ടു പോകുമ്പോള്‍ മസ്‌കിന്റെ ശ്രദ്ധ അതിലേക്കു മാത്രമായി ചുരുങ്ങും എന്ന ആശങ്കയെത്തുടര്‍ന്നാണ് ഷെയര്‍ഹോള്‍ഡേഴ്‌സ് പലരും പിന്മാറിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ 30 ദിവസത്തിനിടെ ടെസ്‌ലയുടെ ഓഹരി മൂല്യം 21% ഇടിഞ്ഞു 769 ഡോളറില്‍ എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here