ക്യാപിറ്റോള്‍ ആക്രമണംവുമായി ബന്ധപ്പെട്ട് അഞ്ചു റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് ഹൗസ് കമ്മിറ്റി നോട്ടീസ്. ആക്രമണത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക കമ്മിറ്റിയാണ് യു എസ് കോണ്‍ഗ്രസിന്റെ അഞ്ചു റിപ്പബ്ലിക്കന്‍ അംഗങ്ങളോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2021 ജനുവരി ആറിനാണ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ കാപിറ്റോളില്‍ അതിക്രമം നടത്തിയത്.

ജോ ബൈഡന്റെ വിജയം വോട്ടിംഗ് മെഷീന്റെ തകരാറു മൂലം സംഭവിച്ചതാണെന്ന ട്രംപിന്റെ ആരോപണം ഉയര്‍ത്തിപ്പിടിച്ചാണ് അനുയായികള്‍ ആക്രമണം നടത്തിയത്. ആക്രമണവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ നിലപാട് സ്വീകരിച്ചവരെയാണ് കമ്മറ്റി വിളിപ്പിച്ചിരിക്കുന്നത്. കെവിന്‍ മക്കാര്‍ത്തി (കലിഫോണിയ), സ്‌കോട്ട് പെറി (പെന്‍സില്‍വേനിയ), ജിം ജോര്‍ഡന്‍ (ഒഹായോ), ആന്‍ഡി ബിഗ്ഗ്‌സ് (അരിസോണ), മോ ബ്രൂക്ക്‌സ് (അലബാമ) എന്നീ ഹൗസ് അംഗങ്ങള്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here