ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ: സെ. തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്‌കൂള്‍ കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണവും, സ്ഥൈര്യലേപനവും ഭക്തിനിര്‍ഭരമായ ശുശ്രൂഷകളോടെ നടന്നു. ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, റവ. ഫാ. മാത്യു പാഴൂര്‍ (ന്യൂയോര്‍ക്ക്), റവ. ഫാ. ജില്‍സണ്‍ (ബോസ്റ്റണ്‍) എന്നിവര്‍ കാര്‍മ്മികരായി അര്‍പ്പിക്കപ്പെട്ട ദിവ്യബലിമധ്യേ ആയിരുന്നു കൂദാശകളുടെ പരികര്‍മ്മം.
മെയ് 14 ശനിയാഴ്ച്ച രാവിലെ ഒമ്പതരക്കു ദിവ്യകാരുണ്യ സ്വീകരണത്തിനു തയാറെടുത്ത കുട്ടികളുടെയും, മാതാപിതാക്കളുടെയും പ്രദക്ഷിണത്തോടെ കര്‍മ്മങ്ങള്‍ ആരംഭിച്ചു. കുര്‍ബാനമധ്യേ കാര്‍മ്മികര്‍ കുട്ടികള്‍ക്ക് സ്ഥൈര്യലേപനകൂദാശയിലൂടെ സ്ഥിരതയുടെ ദാതാവായ പരിശുദ്ധാത്മാവിനെ അവരുടെ ഹൃദയങ്ങളില്‍ പ്രതിഷ്ടിച്ചു. തുടര്‍ന്നു പ്രഥമദിവ്യകാരുണ്യസ്വീകരണത്തിലൂടെ ഹൃദയ അള്‍ത്താരയില്‍ വാഴുന്ന ഈശോയെത്തന്നെ കുഞ്ഞുങ്ങള്‍ക്കു നല്‍കി.
കഴിഞ്ഞ ഒരുവര്‍ഷത്തെ തീവ്രപരിശീലനത്തിലൂടെ പ്രത്യേകം തയാറാക്കപ്പെട്ട 17 കുട്ടികള്‍ പ്രഥമദിവ്യകാരുണ്യവും, സ്ഥൈര്യലേപനവും തദവസരത്തില്‍ സ്വീകരിച്ചു. എയ്ഡന്‍ ബിനു, അജയ് നരളക്കാട്ട്, അലിനാ റോയ്, എലെന തോമസ്, എതാന്‍ അഗസ്റ്റിന്‍, ഗ്ലെന്‍ സാബു, ജയ്ഡന്‍ ഡൊമിനിക്, ജോണ്‍ നിഖില്‍, ജോഷ്വാ അപ്രേം, ജസ്വിന്‍ ജോസഫ്, മിതുന്‍ ആന്റണി, നേതന്‍ പോള്‍, നേതന്‍ തോമസ്, ഒലിവിയ കുര്യന്‍, റയാന്‍ പള്ളിവാതുക്കല്‍, സാറാ ബിജോ, സോഫിയാ കുര്യന്‍ എന്നിവരായിരുന്നു കൂദാശകള്‍ സ്വീകരിച്ചത്.