കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ ശ്വാസം മുട്ടിച്ചു കൊന്ന കേസില്‍ പ്രതിയായ പോലീസ് ഓഫീസര്‍ കുറ്റസമ്മതം നടത്തി. കാല്‍മുട്ടു കൊണ്ടു ശ്വാസം മുട്ടിച്ചു കൊന്ന കേസില്‍ മിനെപോളിസിലെ മുന്‍ പൊലിസ് ഉദ്യോഗസ്ഥന്‍ തോമസ് ലെയ്ന്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ സമ്മതിച്ചു അപേക്ഷ സമര്‍പ്പിച്ചെന്നു മിനസോട്ട അറ്റോണി ജനറല്‍ കെയ്ത്ത് എലിസണ്‍ പറഞ്ഞു.

ഒത്തുതീര്‍പ്പു പ്രകാരമുള്ള കുറ്റസമ്മതമായതു കൊണ്ടു കൊലയ്ക്കു സഹായിച്ചു എന്ന കൂടുതല്‍ ഗുരുതരമായ ആരോപണം ഒഴിവായി കിട്ടും. ലെയ്‌നും മിനെപോളിസിലെ മറ്റു രണ്ടു പൊലിസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഫ്‌ളോയിഡിനെ ക്രൂരമായി കൊലപ്പെടുത്തിയത്. 2020 മെയ് 25 നാണ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. ഒന്‍പത് മിനുട്ടിലധികം ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാലമര്‍ത്തിപ്പിടിച്ചതിനെത്തുടര്‍ന്ന് ശ്വാസം മുട്ടിയാണ് ഫ്‌ലോയിഡ് മരിച്ചത്.

ഡെറെക്ക് ചോവിന്‍ എന്ന പോലീസ് ഓഫീസറാണ് ഫ്‌ലോയിഡിന്റെ കഴുത്തില്‍ കാലമര്‍ത്തി ശ്വാസം മുട്ടിച്ചത്. കഴിഞ്ഞ വര്‍ഷം കോടതി ചോവിനു കൊലക്കുറ്റത്തിന് 22 വര്‍ഷം തടവ് ശിക്ഷ നല്‍കിയിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികളായ അലക്‌സാണ്ടര്‍ കുയങ്, തൗ താവോ എന്നിവരും ഫ്‌ലോയിഡിന്റെ പൗരാവകാശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിരുന്നു. അവരുടെ വിചാരണ മേയില്‍ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here