Friday, June 9, 2023
spot_img
Homeന്യൂസ്‌അമേരിക്കവേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയൻ ലൈഫെടൈം  അച്ചീവ്മെന്റ് അവാർഡ്, ഭാഷ മിത്ര അവാർഡ്, പി. വി....

വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയൻ ലൈഫെടൈം  അച്ചീവ്മെന്റ് അവാർഡ്, ഭാഷ മിത്ര അവാർഡ്, പി. വി. എസ്. എ അവാർഡ് എന്നിവ നൽകി  ആദരിക്കും 

-

(വാർത്ത: പി. സി. മാത്യു ഗ്ലോബൽ വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡെവലൊപ്മെന്റ്)
 
ന്യൂ ജേഴ്‌സി: ന്യൂ ജേഴ്സിയിൽ അരങ്ങേറുന്ന വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ കോൺഫറൻസ് പൊതു ചടങ്ങിൽ അവാർഡ് ദാനവും നടക്കും.  റവ. ഫാദർ/ഡോ.  അലക്‌സാണ്ടർ കുര്യനെ  ലൈഫെടൈം  അച്ചീവ്മെന്റ് അവാർഡ്  നൽകി   ആദരിക്കുവാനായി തിരഞ്ഞെടുത്തു.   നഴ്സിംഗ് പ്രൊഫഷനിലൂടെ നേട്ടങ്ങൾ കൈവരിച്ചതിനാലാണ് ശ്രീമതി ശാന്താ പിള്ളയ അവാർഡിനായി തിരഞ്ഞെടുത്തത്. അതോടൊപ്പം പ്രൊഫസർ ജോയി പല്ലാട്ടുമഠം ഭാഷാ മിത്ര അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടതായും  ഋഷി ശിവാനിയും അദേവ് ബിനോയിയും പ്രെസിഡെൻഷ്യൽ (പി. വി. എസ്. എ) അവാർഡിനും അർഹരായതായും അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി,  അഡ്മിൻ വൈസ് പ്രെസിഡന്റു എൽദോ പീറ്റർ, മറ്റു വൈസ് പ്രെസിഡന്റുമാരായ ജോൺസൻ തലച്ചെല്ലൂർ (ഓർഗനൈസഷൻ ഡെവലൊപ്മെൻ്), സന്തോഷ് പുനലൂർ, മാത്യൂസ് എബ്രഹാം,  ട്രഷറർ സെസിൽ ചെറിയാൻ, ഫിലിപ്പ് മാരേട്ട്, ശോശാമ്മ ആൻഡ്രൂസ്, ഷാനു  രാജൻ എന്നിവർ  ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
 
ന്യൂജേഴ്‌സിയിൽ  മെയ് 21 ശനിയാഴ്‌ച നടക്കുന്ന പതിമൂന്നാമത് ബയാനിയാൽ കോണ്ഫറന്സിനു  ഷെറാട്ടൺ എഡിസൺ ഒരുങ്ങി കഴിഞ്ഞതായി കൺവീനർ അനീഷ് ജെയിംസ് (സൗത്ത് ജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ്) , കോ കൺവീനർ മാലിനി നായർ (ഓൾ വിമൻസ്അ പ്രൊവിൻസ്റി പ്രസിഡന്റ്) കോ കൺവീനർ ജിനു തര്യൻ (നോർത്ത് ജേഴ്‌സി പ്രൊവിൻസ്  പ്രസിഡന്റ്) എന്നിവർ സംയുക്തമായി അറിയിച്ചു. 
 
അമേരിക്കയുടെയും കാനഡയുടെയും വിവിധ പ്രൊവിൻസുകളിൽ നിന്നും പ്രതിനിധികൾ എത്തിത്തുടങ്ങിയതായി പ്രസിഡന്റ് സുധീർ നമ്പ്യാരും ജെനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിയും അതീവ സന്തോഷത്തോടെ അറിയിച്ചു.
 
റവ. ഫാദർ/ഡോ. അലക്‌സാണ്ടർ കുരിയൻ വാഷിങ്ടണിൽ മലങ്കര ഓർത്തഡോക്സ്  സഭയുടെ സീനിയർ വൈദികനായി സേവനം അനുഷ്ടിച്ചു വരുന്നു. ആത്‌മീയ പ്രവർത്തനങ്ങളോടൊപ്പം സാമൂഹ്യസേവന പ്രവർത്തനങ്ങളും ഒരുപോലെ നടത്തുന്നു. ഒരു സീനിയർ മാനേജ്‌മന്റ് കൺസൾട്ടന്റായി  1998 വരെ  പതിന്നാലു വര്ഷം പ്രവർത്തിച്ച ശേഷം അദ്ദേഹം അമേരിക്കൻ ഡിപ്പാർമെൻറ് ഓഫ് സ്റ്റേറ്റിൽ സ്ട്രാറ്റജിക് പ്ലാനിംഗ് ഡയറക്ടർ ആയി ആദ്യ ഇന്ത്യൻ വംശജൻ ആയി 2014 വരെ സേവനം അനുഷ്ടിച്ചു. പതിനെട്ടോളം ഡിപ്പാർട്മെന്റുകളുടെ ഇന്റർ നാഷണൽ പ്രോഗ്രാമുകൾകു മേൽനോട്ടം വഹിച്ചു.  കൂടാതെ 147 രാജ്യങ്ങൾ സന്ദർശിച്ചു 138 ഓളം പുതിയ അമേരിക്കൻ എംബസ്സികളും കോൺസുലേറ്റുകളും സൃഷ്ടിക്കുന്നതിൽ പങ്കാളിയായി. 15 മാസത്തോളം ഇറാക്കിലും 18 മാസത്തോളം അഫ്ഗാനിസ്ഥാനിലും യുദ്ധ കാലയളവിൽ പോലും താമസിച്ചു പ്രവർത്തനങ്ങൾ കാഴ്ച വെച്ചു.   പ്രസിഡന്റ് ട്രമ്പിന്റെ ഭരണ കാലത്തു അദ്ദേഹം എക്സിക്യൂട്ടീവ് ഡയറക്ടർ ഓഫ് റിയൽ പ്രോപ്പർട്ടി കൌൺസിൽ ആയി നിയമിതനായി.  ഇപ്പോൾ പ്രസിഡന്റ് ബൈഡൻ അഡ്മിനിസ്ട്രേഷനിൽ സീനിയർ എക്സിക്യൂട്ടീവ് ആയി അഡ്മിനിസ്ട്രേഷൻ ഗവണ്മെന്റ് വൈഡ് പോളിസിസ് ആൻഡ് പ്രിയോറിറ്റിസ് വിഭാഗത്തിൽ സേവനം അനുഷ്ടിച്ചു വരുന്നു.
 
നഴ്‌സിംഗ് മേഖലയിൽ മൂന്നു ദശാബ്ദത്തിലധികം സേവനം അനുഷ്ടിച്ചു അനേക രോഗികൾക്കു ആശ്വാസം പകർന്നു തന്റെ പ്രാവീണ്യം തെളിയിച്ചതിനാലാണ് ശ്രീമതി ശാന്താ പിള്ളയെ ആദരിക്കുന്നത്. കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷത്തിലധികമായി വേൾഡ് മലയാളി കൗൺസിലിൽ വിവിധ സ്ഥാനങ്ങൾ അലങ്കരിച്ച ആദരണീയനായ ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാല പിള്ളയുടെ സഹ ധര്മിണി കൂടിയാണ് ശാന്താ പിള്ള എന്നുള്ളത് പ്രാധാന്യം അർഹിക്കുന്നു. അടുത്ത കാലത്തു അമേരിക്കൻ മലയാളി നേഴ്സ് അസോസിയേഷനും ശ്രീമതി ശാന്താ പിള്ളയെ ആദരിച്ചിരുന്നു. വേൾഡ് മലയാളി കൗൺസിൽ വിമൻസ് ഫോറത്തിന് എന്നും താങ്ങും തണലുമായി നിലകൊള്ളുന്ന ശ്രീമതി ശാന്താ പിള്ളൈ മലയാളി വനിതകൾക്ക് അഭിമാനിക്കാവുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ്.  ശാന്താ പിള്ളൈ തൻ്റെ നഴ്സിംഗ് കാരിയറിൽ കാട്ടിയ നിസ്തുല്യ സേവനത്തിനു അമേരിക്കാ റീജിയൻ ആദരിന്നതെന്നു  അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ അറിയിച്ചു. 
 
ഉഴവൂർ സെയിന്റ് സ്റ്റീവൻസ് കോളേജിലെ അധ്യാപകനായിരുന്ന  പ്രൊഫ. ജോയി പല്ലാട്ടുമഠം അമേരിക്കയിൽ ജനിച്ചു വളരുന്ന മലയാളി കുട്ടികളെ മലയാളം പഠിപ്പിക്കുന്ന തന്റെ പ്രയാഗ്‌നം  2012 ൽ തുടങ്ങിയതാണ്. തന്റെ ശ്രമങ്ങൾക്ക് ഫലം കണ്ടുതുടങ്ങിയതോടെ നൂറു മണിക്കൂർ മലയാളം പഠിക്കുന്ന ഒരു പാഠ പദ്ധതി തയ്യാറാക്കുകയും “പ്രവാസി സ്രേഷ്ട മലയാളം” എന്ന പേരിൽ രണ്ടു വാല്യങ്ങളായി രണ്ടു മലയാള പാഠ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും അവയെ ആധാരമാക്കി അഞ്ഞൂറോളം കുട്ടികൾക്ക് പഠനം പൂർത്തിയാക്കുവാനും സാധിച്ചു. അദ്ദേഹം അമേരിക്ക മാത്രമല്ല മറ്റുവിദേശ രാജ്യങ്ങളിലും തന്റെ പാഠ പുസ്തകങ്ങൾ എത്തിക്കുകയും മലയാളം പഠിപ്പിക്കുന്നതിന് അവ പ്രയോജനപ്പെട്ടു കൊണ്ടിരിക്കുന്നു. പ്രൊഫ. ജോയ് പല്ലാട്ടുമഠം ചെയ്തു വരുന്ന മലയാള ഭാഷാ പഠന സേവനങ്ങളെ മുൻ നിർത്തിയാണ് ഭാഷ മിത്ര അവാർഡ് നൽകുന്നതെന്ന് റീജിയൻ ഭാരവാഹികൾ അറിയിച്ചു.
 
ഗ്ലോബൽ ആക്ടിങ് ചെയർ പേഴ്സൺ ഡോക്ടർ വിജയ ലക്ഷ്മി, ഗ്ലോബൽ  പ്രസിഡന്റ് ഗോപാല പിള്ളൈ, ഗ്ലോബൽ അഡ്മിൻ വൈസ് പ്രസിഡന്റ് ജോൺ മത്തായി,  ഗ്ലോബൽ വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡെവലൊപ്മെന്റ്  പി. സി. മാത്യു, ജനറൽ സെക്രട്ടറി ജോസഫ് ഗ്രിഗറി, ഗ്ലോബൽ ട്രഷറർ തോമസ് അറമ്പൻകുടി, അസ്സോസിയേറ്റ് ജനറൽ സെക്രട്ടറി റോണാ തോമസ്, ഗ്ലോബൽ കോൺഫറൻസ് ബഹ്‌റൈൻ പ്രൊവിൻസ് കമ്മിറ്റിക്കുവേണ്ടി രാധാ കൃഷ്ണൻ തിരുവത്ത്, ജനറൽ കൺവീനർ എബ്രഹാം സാമുവേൽ  എന്നിവർ സംയുക്തമായി അമേരിക്ക റീജിയൻ കോണ്ഫറന്സിനു വിജയാശംസകൾ നേർന്നു. 
 
 

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: