ഇലോണ്‍ മസ്‌കിനെതിരെ ലൈംഗികാരോപണവുമായി എയര്‍ ഹോസ്റ്റസ്. 2016 ല്‍ വിമാനത്തില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഇക്കാര്യം പുറത്തറിയിക്കാതിരിക്കാന്‍ 2018 ല്‍ സ്പേസ്എക്സ് 2,50,000 ഡോളര്‍ നല്‍കിയെന്നുമാണ് യുവതി ആരോപിക്കുന്നത്. സ്‌പേസ് എക്‌സിന്റെ കോര്‍പ്പറേറ്റ് ജെറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ക്യാബിന്‍ ക്രൂ അംഗമായി ജോലി ചെയ്ത സമയത്താണ് തന്നെ മസ്‌ക് ലൈംഗികമായി ഉപയോഗിച്ചതെന്നാണ് യുവതി ആരോപിക്കുന്നത്.
വഴങ്ങിയാല്‍ കുതിരയെ വാങ്ങി നല്‍കാമെന്നായിരുന്നു വാഗ്ദാനം ചെയ്തതെന്നും യുവതി ആരോപിക്കുന്നു. വിമാനയാത്രയ്ക്കിടെ ഫുള്‍ ബോഡി മസാജിനായി മസ്‌ക് അദ്ദേഹത്തിന്റെ മുറിയിലേക്കു വിളിപ്പിച്ചു. ചെറിയ ഷീറ്റ് ധരിച്ചിരുന്നതൊഴിച്ചാല്‍ മസ്‌ക് പൂര്‍ണ നഗ്‌നനായിരുന്നു.മസാജിങ്ങിനിടെ അദ്ദേഹം സ്വകാര്യഭാഗം കാണിച്ചു.
അനുവാദമില്ലാതെ തന്നെ സ്പര്‍ശിച്ചെന്നും വഴങ്ങിയാല്‍ കുതിരയെ വാങ്ങി നല്‍കാമെന്ന് പറയുകയും ചെയ്തുവെന്ന് എയര്‍ഹോസ്റ്റസിന്റെ സുഹൃത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
അതേസമയം ആരോപണങ്ങളെല്ലാം തള്ളി മസ്‌ക് രംഗത്തെത്തി. ആരോപണത്തെ രാഷ്ടീയ പ്രേരിതമെന്ന് മസ്‌ക് വിശേഷിപ്പിച്ചു. ഈ കഥയില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.