പി പി ചെറിയാന്‍

ചാലക്കുടി: മലയാളത്തിലെ പ്രിയ സംവിധായകന്‍ സുന്ദര്‍ദാസിന്റെ ജന്മദിനത്തില്‍ കലാകാരന്മാരുടെ സംഘടനയായ. തരംഗ് ചാലക്കുടി ജന്മദിന സല്ലാപം പരിപാടി സംഘടിപ്പിച്ചു. ചാലക്കുടി എം.എല്‍.എ.സനീഷ് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സ്‌നേഹോപഹാരം സമര്‍പ്പിക്കുകയും ചെയ്തു തരംഗ് പ്രസിഡണ്ട് കലാഭവന്‍ ജയന്‍ അദ്ധ്യക്ഷത വഹിച്ചു. കലാഭവന്‍ സിനാജ് സുന്ദര്‍ദാസിന്റെ തല്‍സമയ ഛായ ചിത്ര വരച്ച നല്‍കി.

നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അഡ്വ.ബിജു എസ് ചിറയത്ത്,എം എം അനില്‍ കുമാര്‍,യു.എസ് അജയ്കുമാര്‍,സുധി കലാഭവന്‍,വിജയന്‍ മല്പാന്‍ ആശംസകള്‍ നേര്‍ന്നു മായ ശശികുമാര്‍,സുധീഷ് ചാലക്കുടി,സുരേഷ് പ്രണവം തുടങ്ങിയര്‍ അദ്ദേഹത്തിന്റ ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കുകയും അനശ്വര കലാകാരനും സുന്ദര്‍ദാസിന്റെ സന്തത സഹചാരിയുംമായിരുന്ന ലോഹിതദാസിനെ അനുകരിച്ച വിജേഷ് പേരുകുടി നടത്തിയ വേഷ പകര്‍ച്ച നടത്തിയത് ഏറെ ഹൃദ്യമായി.

 

LEAVE A REPLY

Please enter your comment!
Please enter your name here