ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും, ഇന്ത്യ കൽച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ (ഐ സി ഇ സി) യും സംയുക്തമായി ചേർന്നു സീനിയർ സിറ്റിസൺ ഫോറം സെമിനാർ സംഘടിപ്പിച്ചു.  “ജീവിത സായാഹ്നത്തിൽ നേരിടേണ്ടി വരുന്ന ശാരീരിക -മാനസിക  പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കും “എന്ന വിഷയത്തിൽ ആയിരുന്നു സെമിനാർ.100 ൽ പരം ആളുകൾ സംബന്ധിച്ച ഈ പരിപാടിയിൽ പ്രശസ്ത സൈക്യാട്രിസ്റ്റ്‌, ‌ ഡോ. തോമസ് വർഗീസ്‌ ആയിരുന്നു പ്രധാന പ്രഭാഷകൻ.

ഡോ. തോമസ് വർഗീസ്‌ വിഷയം ഗാഢമായി അവലോകനം ചെയ്ത പ്രസംഗത്തെ തുടർന്ന് ഗഹനമായ ചർച്ചകളും ചോദ്യങ്ങൾക്കു മറുപടിയും  നടന്നു. പരിപാടിയിൽ സ്വാഗതപ്രസംഗം കേരളാ അസോസിയേഷൻ പ്രസിഡന്റ്‌ ഹരിദാസ്‌ തങ്കപ്പനും, നന്ദിപ്രകടനം ഐ സി ഇ സി സെക്രട്ടറി ജോസ് ഓച്ചാലിലും ചെയ്തു. പരിപാടിയുടെ എം സി യായി ജൂലിയറ്റ് മുളങ്ങൻ പ്രവർത്തിച്ചു. സീനിയർ ഫോറംപരിപാടികളുടെ മുഖ്യചുമതല ഐ വർഗീസ്‌ ആണു വഹിച്ചിരുന്നത്.

സെക്രട്ടറി അനശ്വർ മാമ്പിള്ളി,ട്രഷറർ ഫ്രാൻസിസ് തോട്ടത്തിൽ, ഡയറക്ടർമാരായ സുരേഷ് അച്യുതൻ, നെബു കുര്യയാക്കോസ്, അജു മാത്യു, ലേഖ നായർ എന്നിവരും അസോസിയേഷന്റെ വളരെ വലിയ സപ്പോർട്ട്സ്‌മാരായ എ. പി ഹരിദാസ്‌, ചെറിയാൻ ശൂരനാട്,പി റ്റി സെബാസ്റ്റ്യൻ, പീറ്റർ നെറ്റോ, സി. വി ജോർജ്, റോസമ്മ ജോർജ്,കോശി പണിക്കർ, ആൻസി ജോസഫ് എന്നിവരും പങ്കെടുത്തു.

ശബ്ദനിയന്ത്രണം സജി സ്കറിയയായിരുന്നു. ഡാലസ്സിലെ ഒരു മുൻനിര റിയാൽറ്ററായ ജിജി തോമസ് പരിപാടിയുടെ സ്പോൺസറായിരുന്നു . ഉച്ചഭക്ഷണത്തോടെ അത്യന്തം വിജയകരമായി പരിപാടി സമാപിച്ചു. കൂടാതെ അമേരിക്കയിൽ സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ നിറഞ്ഞ സാന്നിധ്യവും ഐ സി ഇ സി മെമ്പറും ആയിരുന്ന ശ്രീമതി. മറിയാമ്മ പിള്ളക്ക് അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടി സമാപിച്ചത്‌.

 

LEAVE A REPLY

Please enter your comment!
Please enter your name here