പി പി ചെറിയാന്‍

ഓക്ക്‌ലാന്റ്: ഓക്ക്‌ലാന്റ് ഫോക്‌സ് തിയ്യറ്ററിനു മുമ്പിലെ കടയില്‍ നിന്നും ഹോട്ട് ഡോഗ് വാങ്ങുന്നതിനിടയില്‍ നേപ്പാളി യുവാവിന് ക്രൂരമര്‍ദ്ദനം, സാഗര്‍ റ്റമാംഗ് എന്ന 25കാരനാണ് തലയ്ക്ക് പിന്നിലും മുഖത്തും ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്. രാത്രി 11 മണിക്കായിരുന്നു സംഭവം. സാരമായി പരിക്കേറ്റ യുവാവ് അബോധാവസ്ഥയില്‍ നിലത്തു വീണു.

യുവാവിനെ ഉടനെ ഹൈലാന്റ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒരു രാത്രി മുഴുവന്‍ അബോധാവസ്ഥയില്‍ കഴിഞ്ഞ യുവാവ് രാവിലെ ഉണര്‍ന്നപ്പോഴാണ് രാത്രിയില്‍ തനിക്കനുഭവിക്കേണ്ടിവന്ന മര്‍ദ്ദനത്തെ കുറിച്ചു വിവരിച്ചത്. തന്റെ കൈവശം ഉണ്ടായിരുന്ന ഫോണ്‍, വാലററ്, ബൂട്ട്, പാന്റ്‌സ്, കോട്ട് ഉള്‍പ്പെടെ എല്ലാ സ്വകാര്യ വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. നേപ്പാളി സുഹൃത്തുക്കളാണ് യുവാവിന്റെ സഹായത്തിനെത്തിയത്.

അടുത്ത ഒരു മാസം ജോലിക്ക് പോകാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശമെന്നും ആശുപത്രി ചിലവുകള്‍ ഉള്‍പ്പെടെയുള്ളതിനാവശ്യമായ തുക കണ്ടെത്തുന്നതിന് യുവാവിന്റെ ഗേള്‍ ഫ്രണ്ട് ബിമല റ്റാപ്പാ ഗോ ഫണ്ട് മീ പേജ് അനുവദിച്ചിട്ടുണ്ട്. വംശീയ അതിക്രമമാണിത്തെന്ന് ബിമല പറഞ്ഞു.

ഇത്തരം അതിക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് സാന്‍ഫ്രാന്‍സിസ്‌ക്കൊയുടെ ഏഷ്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു. ഏഷ്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കു നേരെ കാലിഫോര്‍ണിയ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here