ജൂലായ് മൂന്നിന് ന്യൂ യോര്‍ക്ക് എല്‍മോണ്ടിലെ സെയ്ന്റ് വിന്‍സെന്റ് ഡി പോള്‍ സീറോ മലങ്കര കത്തോലിക്കാ കത്രീഡറലില്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേയുടെ തയ്യാറെടുപ്പുകള്‍ വേഗത്തില്‍ പുരോഗമിക്കുന്നു.  ഭാരത ക്രിസ്തീയതയുടെ ഉറവിടത്തെയും ചരിത്രത്തില്‍ അതിന്റെ പ്രാധാന്യത്തെയും അഭിമാനപൂര്‍വ്വം ആഘോഷിക്കുകയാണ് ഇന്ത്യയിലെ എല്ലാ ക്രിസ്തീയ വിഭാഗങ്ങളും ചേര്‍ന്ന്  നടത്തുന്ന  ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ.  
ക്രിസ്തുവിന്റെ അപ്പോസ്തലന്മാരില്‍ ഒരാളായ വിശുദ്ധ തോമസ്സിന്റെ രക്തസാക്ഷിത്വ ദിനം ചരിത്രപരമായി ആചരിക്കുന്ന സെയ്ന്റ് തോമസ് ദിനം തന്നെ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ ആയി തെരുഞ്ഞെടുത്തത്  കഴിഞ്ഞ രണ്ടായിരം വര്‍ഷക്കാലത്തു  ഇന്ത്യയുടെ ചരിത്രത്തിനും രൂപാന്തരവളര്‍ച്ചയ്ക്കും സെയിന്റ് തോമസ് സ്ഥാപിച്ച ക്രിസ്തുമതം  നല്‍കിയ പങ്കാളിത്തത്തെയും സംഭാവനകളെയും എടുത്തുകാട്ടുവാന്‍ കൂടിയാണ്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സക്കറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത, സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ മാര്‍ ജോയ് ആലപ്പാട്ട് മെത്രാന്‍, സി. എസ്. ഐ. സഭയുടെയുടെ മോഡറേറ്റര്‍ മോസ്റ്റ് റെവ. ഡോ. ധര്‍മ്മരാജ് റസാലം, ഡെപ്യൂട്ടി മോഡറേറ്റര്‍  റൈറ്റ് റെവ. ഡോ. റൂബിന്‍ മാര്‍ക്ക്, എപ്പിസ്‌ക്കോപ്പല്‍ സഭയുടെ  റൈറ്റ് റെവ. ഡോ.  ജോണ്‍സി ഇട്ടി, സെയ്ന്റ് തോമാസ് ഇവാന്‍ജെലിക്കല്‍ സഭയുടെ  മോസ്റ്റ് റെവ. ഡോ. സി. വി. മാത്യു, ഇന്ത്യന്‍  പെന്തെക്കോസ്തല്‍ സഭയുടെ റെവ. ഡോ. ഇട്ടി എബ്രഹാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുന്നവരില്‍ ഉള്‍പ്പെടുമെന്നു ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ അസ്സോസിയേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് കോശി ജോര്‍ജ് പറഞ്ഞു. തമിള്‍ നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍, പ്രശസ്ത മാന്ത്രികനും കാരുണ്യ പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാട് എന്നിവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നു കോശി ജോര്‍ജ് സൂചിപ്പിച്ചു.  

അമേരിക്കയിലെ വിവിധ ഇന്ത്യന്‍ ഭാഷാ/സംസ്ഥാന ക്രിസ്തീയ വിഭാഗങ്ങളുടെ വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍, സമന്വയ പ്രാര്‍ത്ഥനകള്‍, ഉള്‍ക്കാഴ്ചയുളവാക്കുന്ന പ്രസംഗങ്ങള്‍ എന്നിവയും അത്താഴ ഭക്ഷണവും ആഘോഷ സായാഹ്നത്തില്‍ ഉണ്ടായിരിക്കും.  വൈകീട്ട് അഞ്ചു മുതല്‍ ഏഴു വരെ ഈ സംരംഭത്തിലേക്ക് പ്രവേശനം സൗജന്യം ആണ്.  രെജിസ്‌ട്രേഷന്‍ www.eventbrite.com/e/362745139477 അല്ലെങ്കില്‍ www.fiacona.org.  അഡ്രസ്:  1500 Depaul Street, Elmont, NY 11003.

LEAVE A REPLY

Please enter your comment!
Please enter your name here