കുട്ടികള്‍ പരസ്പരം ആശ്ലേഷിക്കുന്നതും തൊടുന്നതും നിരോധിച്ച് ബ്രിട്ടനിലെ മോസ്ലി ഹോളിന്‍സ് ഹൈസ്‌കൂള്‍. സ്‌കൂളധികൃതര്‍ പുറത്തിറക്കിയ നിയമപ്രകാരം കുട്ടികള്‍ക്ക് അനുവാദമില്ലാതെ പരസ്പരം സ്പര്‍ശിക്കാനോ, അടുത്തിടപഴകാനോ ഒന്നും കഴിയില്ല. മറ്റൊരു വിദ്യാര്‍ത്ഥിയുടെ കൈയില്‍ പിടിക്കാനോ, സ്നേഹം പ്രകടിപ്പിക്കാനോ, കെട്ടിപ്പിടിക്കാനോ, വഴക്ക് കൂടാനോ ഒന്നും ഈ നിയമം അനുവദിക്കുന്നില്ല.
യുണൈറ്റഡ് കിംഗ്ഡത്തിലെ മാഞ്ചസ്റ്ററിന് സമീപം സ്ഥിതി ചെയ്യുന്ന മോസ്ലി ഹോളിന്‍സ് ഹൈസ്‌കൂളിലാണ് ഇങ്ങനെയൊരു നിയമം നടപ്പിലാക്കിയിട്ടുള്ളത്. കോവിഡിന് മുന്‍പു തന്നെ ഈ ‘നോ കോണ്‍ടാക്റ്റ്’ റൂള്‍ സ്‌കൂളില്‍ നടപ്പാക്കുന്നുണ്ട്. കര്‍ശനമായ ഈ നിയമം സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട് വിദ്യാര്‍ത്ഥികളെ കെട്ടിപ്പിടിക്കുന്നതില്‍ നിന്ന് വിലക്കുന്നത് അങ്ങേയറ്റം ക്രൂരമായ നിയമം എന്നാണ് പലരും കുറ്റപ്പെടുത്തുന്നത്.
അതേസമയം നിയമത്തിലൂടെ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുക മാത്രമാണ് സ്‌കൂള്‍ ഇതിലൂടെ ചെയ്യുന്നതെന്നും, പരസ്പരം പോസിറ്റീവ് മനോഭാവം വളര്‍ത്താനും, സമപ്രായക്കാരുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാനും ഈ നിയമം സഹായിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ലോക്ക്ഡൗണ്‍ കാലം വിദ്യാര്‍ത്ഥികള്‍ വീടുകളിലാണ് ചെലവിട്ടത്. അത് കൊണ്ട് തന്നെ പലര്‍ക്കും സുഹൃത്തുക്കളോട് എങ്ങനെ ഉചിതമായി പെരുമാറണമെന്നോ, എങ്ങനെ ബഹുമാനിക്കാമെന്നോ കൃത്യമായി അറിയില്ലെന്നും അവര്‍ പറയുന്നു.