ഇംഗ്ലീഷില്‍ ഒരു സെന്റന്‍സ് പോലും സംസാരിക്കാനറിയില്ലെങ്കിലും IELTS ടെസ്റ്റില്‍ നേടിയത് ഉയര്‍ന്ന സ്‌കോര്‍. തട്ടിപ്പിലൂടെ കാനഡയില്‍ പഠിക്കുന്നതിനായി സ്റ്റുഡന്റ് വിസ ഒപ്പിച്ച ഗുജറാത്ത് യുവാക്കള്‍ അമേരിക്കയില്‍ പിടിയിലായി. ദക്ഷിണ ഗുജറാത്തിലെ നവസാരി പട്ടണത്തിലെ ഒരു കേന്ദ്രത്തില്‍ IELTS പരീക്ഷ എഴുതിയ നാല് വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ പിടിക്കപ്പെട്ടത്.

2021 സെപ്റ്റംബര്‍ 25 ന് IELTS പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ് വിസയില്‍ ആദ്യം കാനഡയിലേക്ക് പോയി. പിന്നീട് ഈ വര്‍ഷം മാര്‍ച്ചില്‍, ഈ വിദ്യാര്‍ഥികള്‍ കാനഡയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേയ്ക്ക് കടക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. എന്നാല്‍ ശ്രമം വിഫലമാവുകയും ഇവരെ അമേരിക്കന്‍ അതിര്‍ത്തിയില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ കോടതിയില്‍ ഹാജരാക്കിയതോടെയാണ് IELTS ടെസ്റ്റ് തട്ടിപ്പ് വെളിച്ചത്തു വരുന്നത്. കോടതിയില്‍ ജഡ്ജി ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന്, കോടതി ഹിന്ദി പരിഭാഷകന്റെ സഹായം തേടി. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ IELTS -ല്‍ ഈ വിദ്യാര്‍ത്ഥികള്‍ 6.5 മുതല്‍ 7 വരെ സ്‌കോറാണ് നേടിയിരിയ്ക്കുന്നത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യോഗ്യതയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയിലെ കോളജുകളില്‍ പ്രവേശനം നേടുന്നതിന് ഉയര്‍ന്ന IELTS ടെസ്റ്റ് സ്‌കോര്‍ നല്‍കുന്ന സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. ഇത് സംബന്ധിച്ച തെരച്ചില്‍ ഗുജറാത്ത് സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here