ഹൂസ്റ്റൺ സെൻറ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാൾ 2022 ഓഗസ്റ്റ് 12, 13, 14 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. 12 -ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരവും, വചന ശുശ്രൂഷയും നടക്കും. വചനശുശ്രൂഷക്ക് റവ.ഫാ.തോമസ് മാത്യൂ (വികാരി, സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക, ചിക്കാഗോ) നേതൃത്വം നൽകും.


13 -ന് ശനിയാഴ്ച രാവിലെ 9 -മണിമുതൽ 3 -മണിവരെ നടക്കുന്ന ഹൂസ്റ്റൺ റീജിയൺ OCYM യുവജന സംഗമത്തിൽ റവ.ഫാ. ജേക്കബ് അനീഷ് വർഗീസ് (മുംബൈ) മുഖ്യ പ്രഭാഷകനായിരിക്കും. ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും.


വൈകിട്ട് 6.00 -മണിക്ക് സന്ധ്യാ നമസ്കാരവും, തുടര്‍ന്ന് വചന ശുശ്രൂഷയും, റാസയും, നേർച്ചവിളമ്പും നടക്കും. വചനശുശ്രൂഷക്ക് റവ.ഫാ.ഡോ. ഐസക് ബി.പ്രകാശ് (വികാരി, സെൻറ് പീറ്റേഴ്‌സ് ആൻഡ് സെൻറ് പോൾസ് ഓർത്തോഡോക്സ് ഇടവക, ഹൂസ്റ്റൺ) നേതൃത്വം നൽകും.

14-ന് രാവിലെ 8.30 -ന് പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം വെരി റവ. ജേക്കബ് ജോൺസ് കോർ എപ്പിസ്‌കോപ്പ (ചിക്കാഗോ) റവ. ഫാ.ജോൺ മാത്യു (ഡാളസ് ), ഫാ. ജോൺസൺ പുഞ്ചക്കോണം എന്നുവരുടെ കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും, ഭക്തിനിര്‍ഭരമായ റാസയും, നേർച്ചവിളമ്പും നടക്കും. ഹൂസ്റ്റൺ സെൻറ് മേരീസ് ഇടവകയില്‍ നിന്നും, സമീപ ഇടവകകളില്‍ നിന്നുമായി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേരും. പരിശുദ്ധ ദൈവമാതാവിൻറെ മധ്യസ്ഥതയില്‍ ആഭയം പ്രാപിച്ചു അനുഗ്രഹീതരാകുവാന്‍ കതൃനാമത്തില്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോൺസൺ പുഞ്ചക്കോണം അറിയിച്ചു. ശ്രി.എറിക് മാത്യു (ട്രഷറര്‍), ശ്രീ.ഷാജി പുളിമൂട്ടിൽ (സെക്രട്ടറി), എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ നടത്തിവരുന്നു.

കൂടുതൽ വിവരങ്ങൾക്ക്

ഫാ.ജോൺസൺ പുഞ്ചക്കോണം (വികാരി) 770-310-9050

ശ്രി.എറിക് മാത്യു (ട്രഷറര്‍) 443-314-9107

ശ്രീ.ഷാജി പുളിമൂട്ടിൽ (സെക്രട്ടറി) 832-775-5366

LEAVE A REPLY

Please enter your comment!
Please enter your name here