കാൽഗറി : പന്തളം പോളിടെക്‌നിക് പൂർവ്വവിദ്യാർത്ഥി സംഘടനയായ പാം ഇന്റര്നാഷനലിനു (PALM International) കഴിഞ്ഞ പതിനഞ്ചു വർഷമായി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തികൾക്ക് അംഗീകാരമായി   ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ അവാർഡിന് തിരഞ്ഞെടുത്തു.
25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പത്തനാപുരം ഗാന്ധിഭവൻ നൽകുന്ന ഈ അവാർഡ് സെപ്റ്റംബർ 5 , തിങ്കളാഴ്ച്ച, രാവിലെ  11.30 നു പത്തനാപുരം ഗാന്ധിഭവനിൽ  നടക്കുന്ന സമ്മേളനത്തിൽ  .മുൻ ഡി. ജി. പി യും , പണ്ഡിതനും , മലയാളികളുടെ പ്രിയങ്കരനുമായ ഡോ : അലക്‌സാണ്ടർ ജേക്കബ് ഐ.പി.എസ്  പാം ഇന്റർനാഷണലിന്റെ ഭാരവാഹികൾക്ക് സമർപ്പിക്കുന്നു.

തദ്‌ അവസരത്തിലേക്കു പാം  ഇന്റര്നാഷനലിൻറെ എല്ലാ പ്രവർത്തകരെയും , അഭ്യുദയകാംക്ഷികളേയും  
പാം ന്റെ  പ്രസിഡന്റ്  ഉണ്ണികൃഷ്ണ പിള്ള സാദരം ക്ഷണിക്കുന്നു .


 വാർത്ത : ജോസഫ് ജോൺ കാൽഗറി

LEAVE A REPLY

Please enter your comment!
Please enter your name here