2022 ജൂലൈയില്‍ നടന്ന വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറെന്‍സില്‍വെച്ചു ഗ്ലോബല്‍ എക്‌സിക്യൂട്ടീവിലേക്കു അമേരിക്ക റീജിയനില്‍ നിന്നുള്ള ഗോപാലപിള്ള ഗ്ലോബല്‍ ചെയര്‍മാനായും പിന്റോ കണ്ണംമ്പള്ളി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വേള്‍ഡ് മലയാളീ കൌണ്‍സില്‍ നാളിതുവരെ നടത്തി വന്നിരുന്ന പദ്ധതികളോടൊപ്പം സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ മുന്‍തൂക്കം നല്‍കുന്ന പദ്ധതികള്‍ തുടങ്ങുന്നതില്‍ ഈ ഒരു മാസകാലയളവില്‍ തന്നെ കഴിഞ്ഞു എന്നത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ തെളിവാണെന്ന് ചെയര്‍മാന്‍ ഗോപാലപിള്ള പറഞ്ഞു.

കേരള സര്‍ക്കാര്‍ 10 ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രൂപീകരിച്ച കേരളാ നോളഡ്ജ് ഇക്കോണമി മിഷന്‍ എന്ന പദ്ധതിയില്‍ പങ്കാളികളായ ഒരേ ഒരു സംഘടനയാണ് WMC, മോണ്‍സ്റ്റര്‍.കോം, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ലിന്‍കേടിന്, ബ്രിട്ടീഷ് കൗണ്‍സില്‍, റസീക്, അവിജിന് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ക്കൊപ്പമാണ് WMC ഇതിനായി പ്രവര്‍ത്തിക്കുന്നത്. വേള്‍ഡ് മലയാളീ കൗണ്‍സിലിലെ പ്രവര്‍ത്തകരായ തൊഴില്‍ ദാതാക്കള്‍ സംഘടനയുടെ കുടകീഴില്‍ നിന്നുകൊണ്ട് കേരള സര്‍ക്കാരിനൊപ്പം ഈ മഹത് പദ്ധതിയില്‍ കൈകോര്‍ക്കും.

ഇതിനു പുറമെ കാലങ്ങളായി നടന്നു വന്നിരുന്ന ഭവനദാന പദ്ധതികള്‍ പൂര്‍ണ സമര്‍പ്പണത്തോടെ മുന്‍പോട്ടു കൊണ്ട് പോകാന്‍ പുതിയ കമ്മിറ്റഐ ഐക്യകണ്ടേന തീരുമാനിച്ചു. കേരളത്തിന്റെ തലസ്ഥാനമണ്ണില്‍ സ്വന്തമായൊരു ആസ്ഥാനമന്ദിരം എന്നത് പുതിയ ഭരണ സമിതിയുടെ സ്വപ്ന പദ്ധതിയാണ്. അമേരിക്ക റീജിയനില്‍ കഴിഞ്ഞ രണ്ടു വര്‍ഷ കാലമായി വിജയകരമായി നടത്തി വന്ന Students Engagement പദ്ധതി ആഗോള തലത്തില്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി ജനറല്‍ സെക്രട്ടറി പിന്റോ കണ്ണംമ്പള്ളി പറഞ്ഞു.

അക്കാഡമിക് ഫോറം വഴി ആഗോളതലത്തിലുള്ള വിദ്യാഭ്യാസ അവസരങ്ങള്‍ കുട്ടികള്‍ക്കെത്തിക്കുവാനും വിദേശ രാജ്യങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശികമായി വേണ്ട സൗകര്യങ്ങള്‍ ഒരുക്കാവാനും പ്രൊവിന്‍സ്ഥലത്തില്‍ കൈകോര്‍ത്തു പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. അതിനുവേണ്ടി ഒരുങ്ങുന്ന വെബ്‌സൈറ്റ് വഴി കുട്ടികള്‍ക്ക് വേണ്ടുന്ന എല്ലാ വിവരങ്ങളും ലഭ്യമാക്കും. പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെയെത്തുന്നവര്‍ക്കു ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ കൈത്താങ്ങായി NRK ഫോറം, വിദേശത്തുള്ളവര്‍ക്കു കേരളത്തില്‍ ആവശ്യമായ നിയമസഹായം നല്കുന്നതിന് ലീഗല്‍ ഫോറം, എന്നിവ നിലവില്‍ വന്നു. കേരളത്തിന്റ ടൂറിസം മേഖലയിലെ അനന്ത സാധ്യതകള്‍ വിദേശ രാജ്യങ്ങളില്‍ എത്തിക്കാന്‍ ടൂറിസം ഫോറം, കലാസാംസ്‌കാരിക മേഖലയില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് Arts & Cultural forum, ആരോഗ്യ മേഖലയിലെയും ടെക്‌നോളജി മേഖലയിലെയും സഹായങ്ങള്‍ക്ക് മെഡിക്കല്‍ ഫോറവും, എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി ഫോറവും പ്രവര്‍ത്തിക്കും.

അന്തരിച്ച മുന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ Dr. PA ഇബ്രാഹിം ഹാജിയുടെ സ്മരണാര്‍ദ്ധം കോഴിക്കോട് ജില്ലയിലെ നരികുനിയില്‍ ഭിന്നശേഷികരായ കുടുംബത്തിന്റെ പുനരധിവാസത്തിനുതകുന്ന രീതിയില്‍ ഒരു ഗ്രാമനിര്മാണ പദ്ധതിയും ഈ ഭരണ സമിതിയുടെ ഭാവി പദ്ധതിയില്‍ ഉണ്ട്. വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഗ്ലോബല്‍ എക്‌സിക്യൂട്ടീവില്‍ ശ്രീ ജോണ്‍ മത്തായി പ്രസിഡന്റ്, ഗ്ലോബല്‍ ട്രഷററായി ശ്രീ സാം ഡേവിഡ് മാത്യു വും, ശ്രീമതി മേഴ്സി തടത്തില്‍, ശ്രീ ജോസഫ് ഗ്രിഗറി, ശ്രീ ഡേവിഡ് ലുക്ക് എന്നിവര്‍ വൈസ്ചെര്‍പേഴ്‌സണ്‍സ്, ശ്രീ രാജേഷ് പിള്ളൈ അസ്സോസിയേറ്റ് സെക്രട്ടറി, ശ്രീ തോമസ് അറമ്പന്‍കുടി, ശ്രീ ജെയിംസ് ജോണ്‍, ശ്രീ കെ പി കൃഷ്ണകുമാര്‍, ശ്രീ കണ്ണു ബേക്കര്‍ എന്നിവര്‍ വൈസ്പ്രസിഡന്റുമാരും,

ശ്രീ അബ്ദുല്‍ കലാം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍, ഗ്ലോബല്‍ യൂത്ത് ഫോറം പ്രസിഡന്റ് ശ്രീ ദീപു ജോണ്‍, ഗ്ലോബല്‍ വിമന്‍സ് ഫോറം പ്രസിഡന്റ് Dr ലളിത മാത്യു, ഇന്റര്‍നാഷണല്‍ ടൂറിസം ഫോറം പ്രസിഡന്റ് ശ്രീ തോമസ് കണ്ണംകേരില്‍, ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ & അക്കാദമിക് ഫോറം പ്രസിഡന്റ് Rev Fr Dr മാത്യു ചന്ദ്രന്കുന്നേല്‍, ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ & അക്കാദമിക് ഫോറം സെക്രട്ടറി Dr ഷിമിലി പി ജോണ്‍, ഇന്റര്‍നാഷന്‍ ബിസിനസ് ഫോറം പ്രസിഡന്റ് ശ്രീ ചെറിയാന്‍ ടി കീക്കാട്,

ഇന്റര്‍നാഷണല്‍ NRK ഫോറം പ്രസിഡന്റ് ശ്രീ അബ്ദുള്‍ ഹക്കിം, ഇന്റര്‍നാഷണല്‍ Arts & Cultural ഫോറം പ്രസിഡന്റ് ശ്രീ നൗഷാദ് മുഹമ്മദ്, ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റ് Dr ജിമ്മി മൊയലന്‍ ലോനപ്പന്‍, ഇന്റര്‍നാഷന്‍സ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി ഫോറം പ്രസിഡന്റ് ശ്രീ ടി ന്‍ കൃഷ്ണകുമാര്‍, ഇന്റര്‍നാഷണല്‍ ലീഗല്‍ ഫോറം പ്രസിഡന്റ് അഡ്വ ശ്രീ ഐരൂകാവന്‍ ജോണ്‍ ആന്റണി, ഇന്റര്‍നാഷണല്‍ സിവിക് ആന്‍ഡ് ലീഡര്‍ഷിപ് ഫോറം പ്രസിഡന്റ് ശ്രീ ക്രിസ്റ്റഫര്‍ വര്ഗീസ്, ഇന്റര്‍നാഷണല്‍ ലിറ്റററി ഫോറവും എന്‍വിറോണ്മെന്റല് ഫോറവും ശ്രീ ജെയിംസ് ജോണിന്റെ മേല്‍നോട്ടത്തിലും പ്രവര്‍ത്തനം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here