വേള്‍ഡ് മലയാളീ കൗണ്‍സില്‍ പുനലൂര്‍ ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കൊപ്പം ഈ വര്‍ഷം ഓണം ആഘോഷിക്കുകയും ഇരുനൂറില്പരം പേര്‍ക്കുള്ള വസ്ത്രവിതരണവും ചെയ്തു. ഗാന്ധിഭവനില്‍ വെച്ച് നടത്തിയ ഓണാഘോഷത്തോടനുബന്ധിച്ചു വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി, അസ്സോസിയേറ്റ് സെക്രട്ടറി രാജേഷ് പിള്ളയുടെയും നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടത്തിയത്. കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമുള്ളവര്‍ വരെയും, മാതാപിതാക്കള്‍ ഉപേക്ഷിച്ചവരും അനാഥരും ആലമ്പഹീനരുമായ അനേകം പേരെ സംരക്ഷിക്കുന്ന സ്ഥാപനമാണ് ഗാന്ധിഭവന്‍.

ലോകത്തെമ്പാടും വിവിധ രാജ്യങ്ങളിലുള്ള വേള്‍ഡ് മലയാളീ കൗണ്‍സില്‍ അംഗങ്ങളുടെ ഉദാരമായ സംഭാവനകള്‍ കൊണ്ടാണ് ഇത് സാധ്യമായത് എന്ന് വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ. ഗോപാല പിള്ള അമേരിക്കന്‍ മാധ്യമങ്ങളെ അറിയിച്ചു. ഈ ഉദ്യമത്തിലേക്കു അകമഴിഞ് സഹകരിച്ച എല്ലാ സുമനസുകള്‍ക്കും റീജിയണല്‍ പ്രൊവിന്‍സ് മെമ്പേഴ്‌സിനും നന്ദി അറിയിക്കുന്നതായി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി പിന്റോ കണ്ണംപള്ളി പറഞ്ഞു. ഒരു ശരാശരി മലയാളീയുടെ ദൈനംദിന ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്നു അവരുടെ ഉന്നമനത്തിനുതകുന്ന കാര്യങ്ങള്‍ ചെയ്യാനാണ് വാരുകാലങ്ങളില്‍ WMC ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത രണ്ടുവര്ഷ കാലത്തേക്ക് നിരവധി ചാരിറ്റി പ്രൊജെക്ടുകള്‍ ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്ന വേള്‍ഡ് മലയാളീ കൗണ്‌സിലിന്റെ ഏതെങ്കിലും പദ്ധതിയില്‍ ഭാഗഭാക്കാകേണമെന്നുണ്ടങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ഇന്റര്‍നാഷണല്‍ ഫോറം ലീഡേഴ്‌സിനെയോ ഗ്ലോബല്‍ ഭാരവാഹിക്കളെയോ ബന്ധപ്പെടാവുന്നതാണെന്നു ഗ്ലോബല്‍ ട്രഷറര്‍ സാം ഡേവിഡ് മാത്യു അറിയിച്ചു.

മേഴ്സി തടത്തില്‍, ജോസഫ് ഗ്രിഗറി, ഡേവിഡ് ലൂക്ക് (വൈസ്ചെര്‍പേഴ്‌സണ്‍സ്), രാജേഷ് പിള്ള (അസ്സോസിയേറ്റ് സെക്രട്ടറി), തോമസ് അറമ്പന്‍കുടി, ജെയിംസ് ജോണ്‍, കെ പി കൃഷ്ണകുമാര്‍,കണ്ണു ബേക്കര്‍ (വൈസ്പ്രസിഡന്റുമാര്‍), അബ്ദുല്‍ കലാം (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ദീപു ജോണ്‍ (ഗ്ലോബല്‍ യൂത്ത് ഫോറം പ്രസിഡന്റ്), ഡോ. ലളിത മാത്യു (ഗ്ലോബല്‍ വിമന്‍സ് ഫോറം പ്രസിഡന്റ്), ഇന്റര്‍നാഷണല്‍ ഭാരവാഹികളായ തോമസ് കണ്ണംചേരില്‍, (ടൂറിസം ഫോറം പ്രസിഡന്റ്), ഫാ. ഡോ. മാത്യു ചന്ദ്രന്‍കുന്നേല്‍ (എഡ്യൂക്കേഷന്‍ & അക്കാദമിക് ഫോറം പ്രസിഡന്റ് ),

ഡോ. ഷിമിലി പി ജോണ്‍ (എഡ്യൂക്കേഷന്‍ & അക്കാദമിക് ഫോറം സെക്രട്ടറി) , ചെറിയാന്‍ ടി കീക്കാട്, (ബിസിനസ് ഫോറം പ്രസിഡന്റ് ), അബ്ദുള്‍ ഹക്കിം, (എന്‍ ആര്‍ കെ ഫോറം പ്രസിഡന്റ്), നൗഷാദ് മുഹമ്മദ് (ആട്‌സ് ആന്റ് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ്), ഡോ.ജിമ്മി മൊയലന്‍ ലോനപ്പന്‍ (ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റ്), ടി ന്‍ കൃഷ്ണകുമാര്‍ (എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി ഫോറം പ്രസിഡന്റ്), അഡ്വ. ശ്രീ ഐരൂകാവന്‍ ജോണ്‍ ആന്റണി(ലീഗല്‍ ഫോറം പ്രസിഡന്റ്), ക്രിസ്റ്റഫര്‍ വര്‍ഗീസ് (സിവിക് ആന്‍ഡ് ലീഡര്‍ഷിപ് ഫോറം പ്രസിഡന്റ്), ജെയിംസ് ജോ ണ്‍ (ലിറ്റററി ആന്‍ഡ് എണ്‍ വയണ്‍മെന്റല്‍ ഫോറം).

LEAVE A REPLY

Please enter your comment!
Please enter your name here