ട്വിറ്റര്‍ വാങ്ങാനുള്ള തീരുമാനം ടെസ്ല സിഇഒ എലോണ്‍ മസ്‌ക് പുനപരിശോധിച്ചതായി സൂചന. 44 ബില്യണ്‍ ഡോളര്‍ നല്‍കി ട്വിറ്റര്‍ വാങ്ങാന്‍ തന്നെയാണ് എലോണ്‍ മസ്‌കിന്റെ തീരുമാനമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. നേരത്തേ വാഗ്ദാനത്തില്‍ നിന്ന് പിന്മാറുന്നതായി എലോണ്‍ മസ്‌ക് അറിയിച്ചിരുന്നു. എന്നാല്‍ വാഗ്ദാന ലംഘനത്തിനെതിരെ ട്വിറ്റര്‍ കേസ് കൊടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ മസ്‌ക് തീരുമാനം പുനപരിശോധിച്ചതെന്നാണ് സൂചന.

ട്വിറ്റര്‍ കൈമാറുന്നത് സംബന്ധിച്ച് ഇരു വിഭാഗവും തമ്മില്‍ ചൊവ്വാഴ്ച ഡെലവയറില്‍ വെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയെന്നാണ് വിവരം. മസ്‌കിന്റെ വാഗ്ദാനം അംഗീകരിക്കുകയാണെങ്കില്‍ ട്വിറ്റര്‍ അധികൃതര്‍ മസ്‌കിനെതിരായി നല്‍കിയ പരാതി പിന്‍വലിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here