പി പി ചെറിയാന്‍

വെര്‍ജീനിയ: ജെയിംസ് മാഡിസന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിനു സമീപം ഞായറാഴ്ച രാവിലെ നടന്ന വെടിവെപ്പില്‍ 8 പേര്‍ക്ക് വെടിയേറ്റു. വെര്‍ജീനിയ ഹാരിസണ്‍ ബര്‍ഗ് പോലീസ് ഞായറാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. വെടിവെച്ചുവെന്ന് സംശയിക്കുന്ന 20 വയസ്സുകാരനായ ടയറീഫ് ഐശയ ഫ്‌ളവിംഗിനെ ഞായറാഴ്ച വൈകീട്ട് പോലീസ് അറസ്റ്റു ചെയ്തു. യൂണിവേഴ്‌സിറ്റിക്ക് പുറത്തുള്ള അപാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ കൂടി നിന്നവരുടെ നേര്‍ക്കാണ് യുവാവ് വെടിയുതിര്‍ത്തത്.

വെടിയേറ്റ് അഞ്ചുപേരെ സമീപത്തുള്ള സെന്ററ് ആര്‍എം.എച്ച് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരെ യൂണിവേഴ്‌സിറ്റി ഓഫ് വെര്‍ജീനിയ മെഡിക്കല്‍ സെന്ററിലും പ്രവേശിപ്പിച്ചു. ആരുടേയും ജീവന് ഭീഷണിയില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഫ്്‌ളമിംഗിനെതിരെ അറ്റംറ്റഡ് മര്‍ഡര്‍ ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, ഫയര്‍ ആം കൈവശം കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസ്സെടുത്തിട്ടുണ്ട്. വെടിവെപ്പിന് പ്രേരിപ്പിച്ച സംഭവം എന്താണെന്നോ, കൂടുതല്‍ ആളുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നോ വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here