Sunday, October 1, 2023
spot_img
Homeന്യൂസ്‌അമേരിക്കഡബ്ല്യൂ. എം. സി. ചിക്കാഗോ പ്രൊവിൻസിനു അനുമോദനം: പി. സി.  മാത്യു 

ഡബ്ല്യൂ. എം. സി. ചിക്കാഗോ പ്രൊവിൻസിനു അനുമോദനം: പി. സി.  മാത്യു 

-

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബലിനോടൊപ്പം അമേരിക്ക റീജിയനും (യൂണിഫൈഡ്)  കൈ കോർത്തുകൊണ്ടു ചെയ്യുന്ന ചാരിറ്റി പ്രവർത്തനം “ഹോം ഫോർ ഹോംലെസ്സ്” എന്ന പേരിൽ ചിക്കാഗോ പ്രോവിൻസ്‌ തുടങ്ങി വെയ്ക്കുകയും ഇപ്പോൾ പത്തു വീടോളം ചിക്കാഗോ പ്രൊവിൻസ് ദാനം ചെയ്തു കഴിഞ്ഞതായും (വീടുകൾ പണിയാനുള്ള പണം ഡോക്ടർ എം. എസ്. സുനിലിന്  കൈമാറിയതായും) പ്രൊവിൻസ്  ചെയർമാൻ മാത്തുക്കുട്ടി ആലുംപറമ്പിൽ, പ്രസിഡന്റ്  ബെഞ്ചമിൻ തോമസ് എന്നിവർ ഒരു സംയുകത പ്രസ്താവനയിലൂടെ അറിയിച്ചതിന്റ പിന്നാലെയാണ് ചിക്കാഗോ പ്രൊവിൻസ് രൂപീകരിക്കുന്നതിന് മുൻകൈ എടുത്ത മുൻ റീജിയൻ പ്രെസിഡെന്റ് കൂടിയായ റീജിയൻ ചെയർമാൻ പി. സി. മാത്യു അനുമോദനങ്ങൾ പ്രോവിന്സിനെ അറിയിച്ചത്.
 
ജനറൽ സെക്രട്ടറി  തോമസ്  ഡിക്രൂസ് , ട്രഷറർ കോശി ജോർജ്, ബീന ജോർജ്, മാത്യൂസ് എബ്രഹാം, ചാരിറ്റി ഫോറം ചെയർമാൻ വിൽ‌സൺ, ഫിലിപ്പ് പുത്തൻ പുരയിൽ എന്നിവരുടെയും  അംഗങ്ങളുടെയും സ്പോണ്സർമാരുടെയും അൽമാർത്ഥമായ സഹകരണം കൊണ്ടാണ് ഈ സൽക്കർമത്തിനു പ്രകാശം പരന്നതെന്നു അമേരിക്ക റീജിയൻ  പ്രസിഡന്റ് എൽദോ പീറ്റർ, ജനറൽ സെക്രട്ടറി കുരിയൻ സഖറിയ, ട്രഷറർ എന്നിവർ ഫിലിപ്പ് മാരേട്ട്, മുൻ പ്രസിഡന്റ് സുധിർ നമ്പ്യായർ എന്നിവർ അറിയിച്ചു.
 
ഫിലാഡൽഫിയ പ്രൊവിൻസ്, ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ്,  ഡാളസ്, മുതലായ പ്രൊവിൻസുകൾ ഈ മാതൃക പിന്തുടരുന്നുണ്ടെന്നും ഫിലാഡൽഫിയ പ്രൊവിൻസ് തുക വീട് പണിയുവാൻ കൈ മാറിയതായി ചെയർമാൻ ജോസ് ആറ്റുപുറം, ജോർജ് നടവയൽ, സിബിച്ചൻ, നൈനാൻ മത്തായി എന്നിവർ അറിയിച്ചതായി നേതാക്കൾ അറിയിച്ചു.  ഡി. എഫ്. ഡബ്ല്യൂ ചെയർമാൻ വര്ഗീസ് കയ്യാലക്കകം, പ്രസിഡന്റ് ജോർജ് വര്ഗീസ്, മഹേഷ് പിള്ളൈ, ജെയ്സി ജോർജ്, എലിസബത്ത്, സാം മാത്യു മുതലായവരും ഒരു വീട് നൽകുവാനായി ആദ്യ ഗഡു ഗ്ലോബൽ ജനറൽ സെക്രട്ടറി പ്രൊഫസർ കെ. പി. മാത്യുവിന് കൈമാറിയതായി അറിയിച്ചു. വലിയ സ്ഥാനങ്ങൾ വിദഗ്‌ധമായി കരസ്ഥമാക്കി സ്വയം അലങ്കരിക്കാതെ ചിക്കാഗോ പ്രൊവിൻസ് മാതൃക പിന്തുടരുന്നത് നന്നായിരിക്കുമെന്ന് എൽദോ പീറ്റർ പറഞ്ഞു.
 
കേരളപിറവിയോടനുബന്ധിച്ചു നടത്തിയ യോഗത്തിൽ പ്രശസ്ത കവി ശ്രീ മുരുഗൻ കാട്ടാക്കട, ഋഷി രാജ് സിംഗ് ഐ. ഐ. എസ് എന്നിവർ വിശിഷ്ടതിഥികൾ ആയിരുന്നു. വേൾഡ് മലയാളി കൗൺസിലിന്റെ എല്ലാ നല്ല പ്രവർത്തനങ്ങളെയും അനുമോദിക്കുന്നതായും മലയാളികൾ ഉള്ളെടേതെല്ലാം മലയാള ഭാഷയെ വളർത്തണമെന്നും മുരുഗൻ ഊന്നി പറഞ്ഞപ്പോൾ കേരളത്തിലെ മാലിന്യ പ്രശനം ഒരു വലിയ പ്രശ്നമായി നിലകൊള്ളുകയാണെന്നു ഋഷിരാജ് സിങ് പറഞ്ഞു.
 
അമേരിക്ക റീജിയനോടൊപ്പം മറ്റു റീജിയനുകളും കൈ കോർത്തുകൊണ്ടു നൂറു വീടുകളോളം വീടില്ലാത്തവർക്ക് നൽകുവാനുള്ള പ്രൊജക്റ്റ് റിപ്പോർട്ട് ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിലിൽ അവതരിപ്പിക്കുമെന്ന് പി. സി. മാത്യു പറഞ്ഞു.  ഗ്ലോബൽ ചെയർമാൻ ഡോക്ടർ രാജ്‌മോഹൻ പിള്ളൈ, ഗ്ലോബൽ പ്രസിഡന്റ് ഡോക്ടർ പി. വി. ചെറിയാൻ, ജന്നൽ സെക്രട്ടറി പ്രൊഫസർ കെ. പി. മാത്യു, ഡോക്ടർ ഡെയ്സി ക്രിസ്റ്റഫർ, അഡ്വ. സൂസൻ മാത്യു, ഡോക്ടർ മിലിൻഡ് തോമസ്,  അഡ്വ. ജോസ് എബ്രഹാം, ബാബു കുഞ്ഞിരാമൻ, മുതലായവർ അനുമോദനങ്ങൾ അറിയിച്ചു.
 
ഫോട്ടോയിൽ: പ്രൊവിൻസ് പ്രസിഡന്റ് ബെഞ്ചമിൻ ഡോക്ടർ എം. എസ്. സുനിലിന് തുക കൈമാറുന്നു.
 

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: