ന്യൂജേഴ്‌സി : മാധ്യമരംഗത്തു തനതായ വ്യക്തി മുദ്ര പതിപ്പിച്ചു പ്രാഗൽഭ്യം തെളിയിച്ച മാധ്യമപ്രതിഭകളെ ആദരിച്ചു വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ്

കേരളപ്പിറവി ആഘോഷവേളയിലാണ് മലയാള മാധ്യമരംഗത്തു തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചു ശ്രദ്ധേയരായ ഡോ കൃഷ്ണ കിഷോർ , സുനിൽ ട്രൈസ്റ്റാർ എന്നിവരെ വേൾഡ് മലയാളി കൗൺസിൽ ന്യൂജഴ്‌സി പ്രൊവിൻസ്  പൊന്നാട സമ്മാനിച്ച് ആദരിച്ചത്  

കൃത്യതയാർന്ന റിപ്പോർട്ടിങ് പാടവവും, ഭാഷാശൈലിയും കൊണ്ട് പ്രസിദ്ധിയാർജ്ജിച്ച, മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായ, ഡോ കൃഷ്ണ കിഷോർ (ഏഷ്യാനെറ്റ്  ന്യൂസ് ചീഫ് കറസ്പോണ്ടന്റ് USA )  ഇതിനോടകം വൈവിധ്യമാർന്ന സമകാലീകവിഷയങ്ങളെ കേന്ദ്രീകരിച്ചു ജനശ്രദ്ധയാകർഷിച്ച ആയിരത്തിൽ പരം എപ്പിസോഡുകളും , രണ്ടായിരത്തോളം ബ്രേക്കിംഗ് ന്യൂസ് റിപ്പോർട്ടിങ്ങും ചെയ്തു കഴിഞ്ഞു. ഇരുപത്തിയഞ്ചോളം മീഡിയ Excellence  അവാർഡും  ഡോ കൃഷ്ണ കിഷോറിനെ തേടിയെത്തിയിട്ടുണ്ട്.  നാലു പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്, യു എൻ ജനറൽ അസംബ്ലി റിപ്പോർട്ടിങ് , ബരാക് ഒബാമ , ഡൊണാൾഡ് ട്രംപ് , ജോ ബൈഡൻ എന്നിവരുടെ പ്രസിഡൻഷ്യൽ  inauguration റിപ്പോർട്ടിങ്   എന്നിവയാണ് ശ്രദ്ധേയമാർന്ന മറ്റ്‌ നേട്ടങ്ങൾ.

ദൃശ്യമാധ്യമ രംഗത്ത്  ഉജ്വല നേട്ടങ്ങൾ കൈവരിച്ച സുനിൽ ട്രൈസ്റ്റാർ,  ഇപ്പോൾ  പ്രവാസി  ചാനൽ മാനേജിങ് ഡയറക്ടർ ആൻഡ് പാർട്ണർ,  ഈമലയാളി, ഇന്ത്യ ലൈഫ് ആൻഡ് ടൈംസ്,  ഓണർ ആൻഡ് മാനേജിങ് എഡിറ്റർ  പദവികൾ അലങ്കരിക്കുന്നു.  രണ്ടു പതിറ്റാണ്ടോളം നോർത്ത് അമേരിക്കൻ മാധ്യമരംഗത്തു നിറസാന്നിധ്യമായി പ്രൊഡക്ഷൻ, പ്രോഗ്രാമിങ് , മാർക്കറ്റിംഗ് , ഡിസ്ട്രിബൂഷൻ മുതലായ സുപ്രധാന മാധ്യമ കർമമണ്ഡലങ്ങളിൽ വെന്നിക്കൊടി പാറിച്ച പ്രവർത്തന പ്രാവീണ്യവും, അതുല്യ അനുഭവസമ്പത്തും  സുനിൽ ട്രൈസ്റ്റാറിനു സ്വന്തമാണ് . 2003 ‘ഇൽ അമേരിക്കയിൽ ആദ്യമായി ഏഷ്യാനെറ്റ് ചാനൽ ലോഞ്ച് ചെയ്തപ്പോൾ അമരക്കാരനായിരുന്നു സുനിൽ ട്രൈസ്റ്റാർ  

മാധ്യമരംഗത്തെ അതുല്യ സേവനങ്ങൾക്ക് തിളക്കമാർന്ന വ്യക്തിത്വങ്ങളായ ഈമലയാളി ചീഫ് എഡിറ്റർ ജോർജ് ജോസഫ് , 24 ന്യൂസ് USA ഹെഡ് ഓഫ് ഓപ്പറേഷൻസ് മധു കൊട്ടാരക്കര എന്നിവരെയും ചടങ്ങിൽ പ്രത്യേകം പരാമർശിച്ചു ആദരിക്കുകയുണ്ടായി.  അസൗകര്യം നിമിത്തം ജോർജ് ജോസഫിന് പ്രോഗ്രാമിൽ പങ്കെടുക്കുവാൻ സാധിച്ചില്ല 
 
മാധ്യമരംഗത്തെ പ്രതിഭകളെ ആദരിക്കുവാൻ അവസരമൊരുക്കിയതിലുള്ള സന്തോഷവും, ന്യൂജേഴ്‌സി പ്രൊവിന്സിനു വർഷങ്ങളായി  മാധ്യമങ്ങളിൽ നിന്ന് കൈവരിച്ചിട്ടുള്ള പിന്തുണക്കുള്ള നന്ദിയും ഈ അവസരത്തിൽ ചെയർമാൻ ഡോ ഗോപിനാഥൻ നായർ, പ്രസിഡന്റ് ജിനേഷ് തമ്പി എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പേരിൽ രേഖപ്പെടുത്തി

ന്യൂജേഴ്‌സിയിലെ ആംബർ റെസ്റ്റോറൻറ്റിലാണ് ഇക്കുറി വേൾഡ് മലയാളി കൗൺസിൽ ന്യൂ ജഴ്‌സി പ്രൊവിൻസ് കേരളപ്പിറവി ദിനാഘോഷ പരിപാടികൾക്ക് വേദിയൊരുങ്ങിയത് .  വേൾഡ് മലയാളി കൗൺസിലിന്റെ ജന്മസ്ഥലമായ ന്യൂജേഴ്‌സിയിൽ   വൈവിധ്യമായ കലാവിരുന്നൊരുക്കിയാണ് സംഘാടകർ കേരളപ്പിറവി ആഘോഷങ്ങൾക്ക് നേതൃത്വം കൊടുത്തത്
 

LEAVE A REPLY

Please enter your comment!
Please enter your name here